ദിലീപിനൊപ്പം തമന്ന മാത്രമല്ല, ശരത് കുമാറുമുണ്ടാകും; പോസ്റ്റുമായി അരുണ്‍ ഗോപി

ദിലീപ് അരുണ്‍ ഗോപി കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തെന്നിന്ത്യന്‍ താര സുന്ദരി തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ തമിഴ് താരം ശരത് കുമാറും ഉണ്ടെന്ന വിവരമാണ് ഇപ്പോള്‍ സംവിധായകന്‍ പങ്കുവെക്കുന്നത്. ശരത് കുമാറിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റാണ് അരുണ്‍ ഗോപി പങ്കുവെച്ചത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. അതേസമയം, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി അടുത്തിടെ പൂര്‍ത്തിയായത്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നടന്‍ ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Previous articleപത്തൊന്‍പതാം നൂറ്റാണ്ടിന് വേണ്ടി സിജു നടത്തിയ കഠിന പരിശീലനങ്ങളിങ്ങനെ- വീഡിയോ
Next articleഭാവന ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരു പെണ്‍കുട്ടി..! ശ്രീനാഥ് ഭാസിയുടെ വാക്കുകള്‍!