നിനക്കീ സീരിയൽ വിട്ടിട്ട് സിനിമ വർക്ക് ചെയ്തൂടെ, സഹസംവിധായകന്റെ കുറിപ്പ് വൈറൽ ആകുന്നു!

സീരിയലിനെ പുച്ഛിക്കുന്നവർ ഇന്ന് സമൂഹത്തിൽ കൂടുതൽ ആണെന്നും പലർക്കും സീരിയലിൽ വർക്ക് ചെയ്യുന്നവരെ കാണുമ്പോൾ പുച്ഛം ആണെന്നും തുറന്ന് പറഞ്ഞിട്ടിക്കുകയാണ് സീരിയൽ സഹസംവിധായകൻ ശരത്ത് സത്യലാൽ. കുറച്ച് നാളുകളായി താൻ പറയാൻ ആഗ്രഹിക്കുന്നത് ആണെന്ന് പറഞ്ഞാണ് ശരത്ത് കുറിപ്പ് തുടങ്ങിയിരിക്കുന്നത്. കുറിപ്പ് മുഴുവൻ വായിക്കാം,

സീരിയലിനെ പുച്ഛിക്കുന്നവർക്ക് മാത്രമുള്ള POST, ഞാൻ ശരത് സത്യ… കഴിഞ്ഞ 7വർഷമായി സിനിമ സീരിയൽ രംഗത്ത് സഹസംവിധായകനായി പ്രവർത്തിക്കുന്നു. കൂടുതലും സീരിയലാണ് ചെയ്യുന്നത്. കാലങ്ങളായി സീരിയൽ രംഗത്ത് കേട്ട് വരുന്ന ഒരു അപവാദമാണ് ഇപ്പൊ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ എന്നെ പ്രേരിപ്പിച്ചത് . കുറെയായി ഈ വിഷയം സംസാരിക്കണം എന്ന് വിചാരിക്കുന്നു. കാർത്തികേയന്റെ ഭാഷ കടമെടുത്താൽ “കുറച്ച് ബിസിയായിരുന്നു ടൈം കിട്ടിയില്ല. ഇപ്പൊ ഏതായാലും അടച്ചു പൂട്ടി വീട്ടിലിരിക്കുകയാണല്ലോ അപ്പൊ ചുമ്മാ അങ്ങ് പറഞ്ഞേക്കാം എന്ന് കരുതി… എന്റെ അടുത്ത കുറച്ച് സുഹൃത്തുക്കൾ പലപ്പോഴായി എന്നോട് ചോദിച്ചിട്ടുണ്ട് “നിനക്കീ സീരിയൽ വിട്ടിട്ട് സിനിമ work ചെയ്തൂടെ “… അപ്പോഴൊക്കെ അവർക്കു convincing ആയോ എന്നറിയില്ല പക്ഷെ എനിക്ക് തൃപ്തികരമായ ഒരു മറുപടി ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. സീരിയലിൽ work ചെയ്യുന്ന എല്ലാ സംവിധാനസഹായികളും സഹസംവിധായകരും എന്റെ എന്റെ ആത്മ മിത്രങ്ങളാണ്. അവരുടെയൊക്കെ സ്വപ്നം സിനിമ തന്നയാണ്. പിന്നെ സീരിയലിൽ തന്നെ stickon ചെയ്യുന്ന കാര്യം പറയാം.മലയാളത്തിൽ എഴോളം സിനിമകൾ ഞാൻ work ചെയ്തിട്ടുണ്ട്.അപ്പോഴൊന്നും കൃത്യമായ വേതനം കിട്ടിയിട്ടില്ല എന്നതാണ് സത്യം.സീരിയലിൽ ആവുമ്പോ മാസം acountil കൃത്യമായി പൈസ വരും (വരാത്ത workഉം ഉണ്ട് അതിനെതിരെ സമരം ചെയ്ത് വീട്ടിലിരിക്കേണ്ട ഗതികേടും ഉണ്ടായിട്ടുണ്ട്.)സിനിമ work ചെയ്യാൻ പോയാൽ (എല്ലാ സിനിമയും അങ്ങനല്ലാട്ടോ )വീട് പട്ടിണിയാവും എന്ന അവസ്ഥ വന്നപ്പോൾ തല്ക്കാലം സീരിയലിൽ തന്നെ നിൽക്കാം, indipendent ആയി സിനിമ ചെയ്യാം എന്ന തീരുമാനവുമായി അസോസിയേറ്റ് ഡയറക്ട്റും കൊ-ഡയറക്ട്ടരുമൊക്കെയായി ഇന്നും സീരിയലിൽ സജീവമായി നിൽക്കുന്നു. അതിൽ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്.ഇനി കാര്യത്തിലേക്ക് വരാം… സീരിയൽ work ചെയ്യുന്നവരോട് പൊതുവെ സമൂഹത്തിനു ചെറിയ ഒരു പുച്ഛമുള്ളതായി തോന്നിയിട്ടുണ്ട് (എല്ലാവർക്കുമില്ല ചിലർക്ക്) അതിന്റെ പ്രധാന കാരണം സിനിമയും സീരിയലും തമ്മിലുള്ള താരതമ്യമാണ്.

വർത്തമാന കാലത്തിൽ ആ താരതമ്യത്തിന് മൂർച്ചകൂടിയിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. കാരണം പണ്ടൊക്കെ ഒരു അന്യഭാഷ സിനിമ,അത് ഹോളിവുഡ് ആയാലും കൊറിയൻ ആയാലും japanees ആയാലും ഏത് ഭാഷ ആയാലും… ആ സിനിമ നമ്മളിലേക്കെത്താൻ ഒന്നുകിൽ ഇംഗ്ലീഷ് ചാനലുകൾ ആയിരുന്നു ആശ്രയം. അന്ന് വീട്ടിൽ tv പോലുമില്ലാത്ത എന്നെപോലുള്ളവർക്ക് HBO യിലും star മൂവിസിലും സിനിമ കാണുന്നതിന് ഒരു പരിധി ഉണ്ടായിരുന്നു. പിന്നെ rare films കിട്ടണമെങ്കിൽ കോഴിക്കോട് “liveband”ഉം trvivandram ബീമാപ്പള്ളിക്കടുത്തുള്ള CD കടയും മാത്രമായിരുന്നു ശരണം. കുറസോവയെയും kim ki dukനെയുമൊക്കെ പരിചയപെടുന്നത് അവിടെ നിന്നാണ്. പിന്നെ filim festivels ആയിരുന്നു ആശ്വാസം…പക്ഷെ ഇന്ന് സാഹചര്യം മാറി. നമുക്ക് വേണ്ട സിനിമകൾ നമ്മുടെ സ്മാർട്ട്ഫോണിൽ മിനിറ്റുകൾക്കുള്ളിൽ കിട്ടത്തക്ക രീതിയിൽ technolgy വളർന്നു.അത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. ഇന്ന് i saw the devil ഉം dont breath 2ഉം money heistഉം got ഉം pariyaram perumal ഉം കർണ്ണനും ബിരിയാണിയുമെല്ലാം വളരെ എളുപ്പത്തിൽ സിനിമാപ്രേമികളിൽ എത്തുന്നുണ്ട്.സിനിമയോടുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ മാറുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബിരിയാണി എന്ന sajin babu സംവിധാനം ചെയ്ത മലയാള സിനിമ. പണ്ടായിരുന്നെങ്കിൽ കപട സദാചാരം പറഞ്ഞ് (സെൻസർ ബോർഡിനെ അല്ല ഉദ്ദേശിച്ചത് എന്ന് പറയാൻ പറഞ്ഞു )നെറ്റി ചുളിക്കുന്ന,A സർട്ടിഫിക്കറ്റ് കൊടുത്ത് വ്യാഴാഴ്ച മാറ്റനി മാത്രം പ്രദർശിപ്പിക്കപെടുമായിരുന്ന സിനിമ. അതിലെ തീ മനസിലാക്കി ലോകസിനിമയുടെ പട്ടികയിൽ ഇടം നേടിയത് നേരത്തെ പറഞ്ഞ സിനിമാ പ്രേമികളുടെ ആസ്വാദന നിലവാരം ഉയർന്നത് തന്നെയാണ് ഒരു കാരണം. അത്തരം സിനിമകൾക്ക് ഒരു തുടക്കം കുറിച്ചതിനു sajin ചേട്ടന് അഭിമാനിക്കാം. “ഇത്രയൊക്കെ സിനിമ മാറിയിട്ടും നിങ്ങടെ സീരിയലിന് ഒരു മാറ്റവുമില്ല” ഇതാണ് പ്രശ്നം….. കുറെ കണ്ണീരും അവിഹിതവും അമ്മായിഅമ്മ പോരും… ഇതല്ലേ നിങ്ങളുടെ സീരിയൽ… അതിന്റെ മറുപടിയിലേക്ക് വരാം.

സിനിമയിലും സീരിയലിലുമായി 25ൽ കൂടുതൽ സംവിധായകരുമായി work ചെയ്യാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ. അതിൽ ഒരു സംവിധായകനോട് ഇതേ സംശയം ഞാൻ ചോദിച്ചു. “Sir ഇവിടെ ലോകസിനിമയെ പ്രണയിക്കുന്നവരുടെ എണ്ണം കൂടുന്നു അവർക്കു ജോണി ഡെപ്പും, ഡികാപ്രിയോയും, മ ഡോങ് സുക്കും, ചോയ് മിൻ സിക്കുമെല്ലാം ഇപ്പൊ ലാലേട്ടനെയും മമ്മൂക്കയേയും പോലെ അടുത്തറിയാം അവർ അത്രയ്ക്ക് update ചെയ്തിരിക്കുന്നു. നമുക്കും മാറണ്ടേ?ഈ കണ്ണീരും കിനാവും അമ്മായമ്മപോരും മാറണ്ടേ?ഒരു വിപ്ലവത്തിനുള്ള സമയമായില്ലേ…” അതിന് അദ്ദേഹത്തിന്റെ മറുപടി…. “ഒരു കാര്യവുമില്ല ശരത്തെ സീരിയൽ എന്ന് പറഞ്ഞാൽ ഇതാണ് പ്രത്യേകിച്ച് മെഗാ സീരിയൽ. അത്തരത്തിലുള്ള പ്രേക്ഷകരാണ് ഇത് കാണുന്നത്.അവർക്കു കുറച്ച് അവിഹിതവും അമ്മായമ്മപ്പോരും പൈങ്കിളി കണ്ണീരും കാണാനാണ് ഇഷ്ടം. ആ കാറ്റഗറിയിലുള്ള ആളുകളാണ് സീരിയലിന്റെ പ്രേക്ഷകർ”.ഞാൻ തർക്കിച്ചു..പക്ഷെ സാറ് പറഞ്ഞതാണ് സത്യമെന്ന് കാലം തെളിയിച്ചു. വേറൊന്നുമല്ല ഇപ്പൊ ഞാൻ work ചെയ്യുന്നത് സൂര്യ tvyil സംപ്രേക്ഷണം ചെയ്യുന്ന വർണ്ണപകിട്ട് എന്ന സീരിയൽ ആണ്.ഇതുവരെ work ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ എനിക്ക് ആത്മ സംതൃപ്തി നൽകിയ ഒരു work ആയിരുന്നു അത്. കാരണം വേറൊന്നുമല്ല അമ്മായിഅമ്മ പോരില്ല അവിഹിതം ഇല്ല പൈങ്കിളി കണ്ണീരില്ല മൊത്തത്തിൽ ഒരു ന്യൂജൻ ട്രെൻഡ് സെറ്റർ… Bt എത്ര പേർക്കറിയാം അങ്ങനെ ഒരു സീരിയൽ മലയാളത്തിൽ ഉള്ള കാര്യം… ഇല്ല പലർക്കുമറിയില്ല!!!അവർക്കെല്ലാം അറിയുന്നത് അവിഹിതവും പൈങ്കിളിയും നിറഞ്ഞ സീരിയലുകൾ ആണ് (ബാക്കിയുള്ള സീരിയലിനെ കുറ്റപ്പെടുത്തിയതല്ല )അതങ്ങനെയാണ് സീരിയലിന്റെ പ്രേക്ഷകരിൽ ഭൂരിഭാഗവും എന്റെയും നിങ്ങളുടെയും അമ്മമാരും അമ്മൂമ്മമാരുമാണ്.അവർക്കു ഇത് മതിയെന്ന് അവർ വാശിപിടിക്കുകയാണ്. അല്ലാതെ ആരും അവരെ അടിച്ചേല്പിക്കുകയല്ല. മാറ്റം വരുത്തിയാൽ അവർ അത് സ്വീകരിക്കുന്നില്ല. അതാണ്‌ സത്യം….അതുകൊണ്ട് സീരിയൽ എന്നും ഇങ്ങനെത്തന്നെ പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി പ്രധാന കുറ്റപ്പെടുത്തൽ… സിനിമയും സീരിയലും തമ്മിലുള്ള നിലവാരത്തിലെ താരതമ്യം…. സുഹൃത്തേ ഇന്ന് മലയാള സീരിയൽ സംവിധാനം ചെയ്യുന്ന എല്ലാ സംവിധായകരും നന്നായി സിനിമ എടുക്കാൻ അറിയുന്നവരാണ്.

എന്നിട്ടും എന്താ സീരിയൽ സിനിമയുടെ നിലവാരത്തിൽ എടുക്കാത്തതെന്നുള്ള നിങ്ങളുടെ സംശയം അറിവില്ലായ്മകൊണ്ടുള്ളതാണ്. ഒരു സീരിയൽ ഷൂട്ടിംഗ് ലൊക്കേഷൻ സന്ദർശിച്ചാൽ നിങ്ങള്ക്ക് മനസിലാവും അവിടെ ഞങ്ങൾക്ക് ഒരു ദിവസം 30മിനിറ്റ് മുതൽ 40മിനിറ്റ് വരെയെങ്കിലും shoot ചെയ്യണം.ഒരു സിനിമയിൽ avrg 1മുതൽ 4 സീൻ വരെയാണ് shoot ചെയ്യാറുള്ളത്. ഇവിടെ ഞങ്ങൾ 12 മുതൽ 23 സീൻ വരെയെങ്കിലും shoot ചെയ്യണം എങ്കിലേ നിർമാതാവിന് മുതലാവുകയുള്ളു.(ഇത് ചെയ്യുന്നത് സംവിധായകനും സാഹസംവിധായകനും ഒന്നോ രണ്ടോ സംവിധാനസഹായികളും ചേർന്നാണ്. സിനിമയിൽ എന്തിനാണെന്ന് അവർക്കുപോലും അറിയാത്ത പന്ത്രണ്ടോ പതിമൂന്നോ പേരുണ്ടാവും ഇതൊക്കെ ചെയ്യാൻ . അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ് )ഒരു ദിവസം ആവറേജ് 30 minut duration വച്ച് shoot ചെയ്‌താൽ 5 ദിവസം കൊണ്ട് 150minut.2.30 മണിക്കൂർ…അതായത് ഒരു മലയാള സിനിമയുടെ duration.. ഒരു മലയാള സിനിമ shoot ചെയ്യാൻ ഉപയോഗിക്കുന്ന ദിവസങ്ങൾ എന്റെ അറിവിൽ avrg 30 മുതൽ 45 ദിവസമാണ്. വെറും 5 ദിവസം കൊണ്ട് 2.30മണിക്കൂർ shoot ചെയ്യേണ്ടി വരുന്ന ഒരു സീരിയൽ സംവിധായകന് 45 ദിവസം കിട്ടിയാൽ ആ പ്രൊഡക്റ്റിനു കിട്ടുന്ന ക്വാളിറ്റി എത്രയാണെന്ന് ഈ പുച്ഛിക്കുന്ന സഹോദരങ്ങളോട് ഞാൻ പറയാതെ തന്നെ മനസിലാക്കാനുള്ള ആൾതാമസം തലയ്ക്കകത്തുണ്ടാവുമെന്ന് വിശ്വസിക്കുന്നു.. പണ്ട് 5 ദിവസം കൊണ്ട് 150mint shoot ചെയ്തപ്പോൾ നിങ്ങൾ പുച്ഛിച്ച സീരിയൽ സംവിധായരുടെ ഹിറ്റ് സിനിമകൾക്ക് ഇന്ന് നിങ്ങൾ കയ്യടിക്കുനുണ്ടെന്ന കാര്യംഓർക്കണം. ഇവിടെ ഞങ്ങൾക്ക് സമയമാണ് പ്രശ്നം കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ duration എടുക്കുക. അതാണ്‌ സീരിയലിന്റെ ഒരു ലൈൻ. അതിന് സിനിമയ്ക്ക് ലഭിക്കുന്ന eqipmnts ഇവിടെ ഇല്ലാതാനും. ആകെ ഉള്ളത് ഒരു ട്രാക്ക് nd ട്രോളി മാത്രമാണ് അതിൽ കിടന്നാണ് ഈ അഭ്യാസം മുഴുവൻ. സിനിമയിൽ മിനിമം red epic വച്ച് shoot ചെയ്യുമ്പോൾ ഇവിടെ മാക്സിമം fs7 or f5 ക്യാമറകളാണ് use ചെയ്യുന്നത്. ഇതുപോലെ പല പരിമിതികളുണ്ട്. അപ്പൊ കിട്ടുന്ന ക്വാളിറ്റി വ്യത്യാസം ഞാൻ പറയേണ്ടതില്ലലോ.ആ പരിമിതികൾക്കുള്ളിൽ നിന്നും രാവിലെ 7:30നു ആരംഭിക്കുന്ന shoot രാത്രി 9:30 വരെ നീളും. Shoot കഴിഞ്ഞു രാത്രി റൂമിലെത്തി അടുത്ത ദിവസത്തെ ഷൂട്ടിന് വേണ്ടി തയ്യാറെടുക്കുന്നു.കഷ്ടപ്പാടാണ് . ആ കഷ്ടപ്പാട് എന്നെ സംബന്ധിച്ച് ശെരിക്കും enjoy ചെയ്യുന്നുണ്ട്.അപ്പോഴെല്ലാം സ്വപ്നം സിനിമയാണ്. ഒരു കാര്യം ഉറപ്പാണ്… നിങ്ങൾ പുച്ഛിക്കുന്ന എന്നെപ്പോലുള്ള 100 കണക്കിന് ആളുകൾ സീരിയലിൽ ജീവിക്കുന്നുണ്ട്. നാളെ അവരുടെ സിനിമയ്ക്കും നിങ്ങൾ കയ്യടിക്കും ഉറപ്പ്.so പുച്ഛിക്കുമ്പോൾ അതുകൂടിയൊന്ന് ഓർത്താൽ നന്ന്

Devika Rahul