Categories: Film News

37 വയസായിട്ടും വിവാഹം കഴിച്ചില്ല. ശരത് ചന്ദ്രന്റെ മരണക്കുറിപ്പ് കണ്ടെടുത്തു !!

മലയാളസിനിയിൽ പുതുമുഖ നടൻ മരിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശരത്ത് ചന്ദ്രൻ എന്ന നടനാണ് ആത്മത്യ ചെയ്തത്, ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗം ആകാനും ശരത്തിന് കഴിഞ്ഞിരുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലാണ് താരം തുടക്കം കുറിക്കുന്നത്, കൂടുതലായും കോളേജ് പശ്ചാത്തലത്തിലുള്ള സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം, മരണത്തെത്തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ കിടക്കയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തിൽ മറ്റാർക്കും പങ്കില്ല എന്നും കത്തിൽ സൂചന ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും കത്തിലുണ്ട്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് കരുതുന്നുണ്ട് എന്നും പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭ്യമായാലെ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും പോലീസ് പറയുന്നു. കുറച്ചു നാളുകളായി മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എന്നും അടുത്തറിയാവുന്നവർ പറയുന്നു. എന്നാൽ ഇത്തരം മാനസിക ബുദ്ധിമുട്ടുകൾ ഉള്ളവർ ഇത് തുറന്ന് പറയും എന്നതിൽ ഉറപ്പ് ഇല്ലെന്നും വിദക്ദ്ർ പറയുന്നു.

Rahul