Film News

രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് കണ്ട് എനിക്ക് പോലും വിഷമമായി! – ശരത്ത് ദാസ്

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ നഗ്നഫോട്ടോഷൂട്ട് ചിത്രം തീര്‍ത്ത വിവാദത്തില്‍ വളരെ രസകരമായി തന്റെ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ശരത്ത് ദാസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. രണ്‍വീര്‍ സിംഗിന്റെ ഫോട്ടോ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന് താന്‍ വായിച്ച് അറിഞ്ഞു..

അതിന്റെ കാരണമായി തനിക്ക് തോന്നുന്ന കാരണമാണ് രസകരമായി വീഡിയോയിലൂടെ താരം പറഞ്ഞത്. അവര്‍ പറഞ്ഞത് ശരിയായിരിക്കും അവരുടെ കാമുകന്മാര്‍ക്കോ ഭര്‍ത്താക്കന്മാര്‍ക്കോ രണ്‍വീര്‍ സിംഗിന്റെ ബോഡിയുടെ ഏഴയലത്ത് എത്താന്‍ സാധിച്ചെന്നിരിക്കില്ല. ആ ഒരു വിഷമം ആയിരിക്കാം അവര്‍ പറഞ്ഞതെന്ന് നടന്‍ വളരെ രസകരമായി വീഡിയോയില്‍ പറയുന്നു.

പിന്നെ രണ്‍വീര്‍ സിംഗിന്റെ ഈ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമല്ല ചില പുരുഷന്മാര്‍ക്കും വിഷമം ഉണ്ടാക്കുന്നതാണെന്ന് ശരത് പറയുന്നു. ചില പുരുഷന്മാര്‍ക്കും ഈ ഫോട്ടോകള്‍ വിഷമം ഉണ്ടാക്കിയിട്ടുണ്ട്.. അതേ കുറിച്ച് എനിക്ക് നേരിട്ട് അറിയില്ല.. പറഞ്ഞുകേട്ടതാണ് എന്നും താരം വീഡിയോയില്‍ പറയുന്നു. അതിനെ കുറ്റം പറയാന്‍ പറ്റില്ല എന്നും താരം പറഞ്ഞു.

വളരെ രസകരമായി ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ശരീരം പ്രദര്‍ശിപ്പിച്ച് ഒരു മാഗസീനിന് വേണ്ടി രണ്‍വീര്‍ എടുത്ത ഫോട്ടോകളായിരുന്നു വിവാദത്തില്‍ ആയത്.. ഈ ഫോട്ടോകള്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് ആണെന്ന് ചൂണ്ടിക്കാട്ടി നടന് എതിരെ പോലീസ് കേസും വന്നിരുന്നു.

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

7 hours ago