വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞു സരയു! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞു സരയു!

മലയാളികൾക് ഏറെ സുപരിചിതയായ താരമാണ് സരയു. മിനിസ്‌ക്രീനിലൂടെ എത്തി ബിഗ് സ്‌ക്രീനിൽ സ്ഥാനം നേടിയ താരം വളരെ പെട്ടന്ന് തന്നെയാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. അഭിനേത്രി മാത്രമല്ല, മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് താരം പലതവണ തെളിയിച്ചിട്ടുണ്ട്. നാടൻ പെൺകുട്ടിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം പിന്നീട് മേക്കോവർ നടത്തുകയായിരുന്നു. ഇപ്പോൾ സിനിമയും ഡാൻസ് പ്രോഗ്രാമ്മുകളുമായി തിരക്കിലാണ് താരം. സിനിമ മേഖലയിൽ തന്നെയുള്ള സനലിനെ ആണ് സരയു വിവാഹം കഴിച്ചത്. അസ്സോസിയേറ്റ് ഡയറക്ടറായി സിനിമയിൽ വർക്ക് ചെയ്യുകയാണ് സനൽ. കഴിഞ്ഞ ദിവസമാണ് സരയു കൈരളി ടി വി യിൽ എം ജെ ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുത്തത്. എം ജി ശ്രീകുമാർ രസകരമായ നിരവധി ചോദ്യങ്ങൾ ആണ് താരത്തിനോട് ചോദിച്ചത്.

ആ കൂട്ടത്തിൽ ഉള്ള ഒരു ചോദ്യം ആയിരുന്നു വിവാഹ ജീവിതത്തിൽ ഇപ്പോൾ ഉള്ള പ്രേശ്നങ്ങൾ എന്താണെന്ന്. സനലും താനും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും കൂടുതൽ വഴക്കുണ്ടാകുന്നത് എടുത്ത സാധനങ്ങൾ എടുത്ത സ്ഥലത്ത് തിരിച്ച് വെയ്ക്കാത്തതിന്റെ പേരിൽ ആണെന്നും ആണ്. സാരയുവിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും സനലുമായി വഴക്കുണ്ടാകാറുണ്ട്. പൊതുവെ മടിയുള്ള കൂട്ടത്തിൽ ആണ് സനൽ. എനിക്കാണെങ്കിൽ അടുക്കും ചിട്ടയും പ്രധാനം ആണ്. എടുത്ത സാധനങ്ങൾ പലപ്പോഴും സനൽ എടുത്ത സ്ഥലത്ത് തിരിച്ച് വെക്കാറില്ല. അതിന്റെ പേരിൽ ആണ് ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്കുണ്ടാകാറുള്ളത്. പൊതുവെ എല്ലാ വീടുകളിലും ഉള്ള പോലത്തെ വഴക്ക് മാത്രമാണ് അതെന്നും സരയു പറഞ്ഞു.

താൻ കേട്ടത് എന്നാൽ അങ്ങനെ അല്ലല്ലോ, വർക്ക് ഔട്ടിന്റെ കാര്യത്തിൽ ആണ് വഴക്ക് ഉണ്ടാകാറുള്ളത് എന്നാണല്ലോ അറിഞ്ഞത് എന്ന് എം ജി ശ്രീകുമാർ ചോദിച്ചു. അതിനു ചിരിച്ച് കൊണ്ടാണ് സരയു മറുപടി പറഞ്ഞത്. സനൽ പൊതുവെ ഫൂഡി ആണ്. എന്നാൽ അതിനു അനുസരിച്ച് വർക്ക് ഔട്ട് ചെയ്യാറുമില്ല. വർക്ക് ഔട്ട് ചെയ്യാൻ വേണ്ടി ഞാൻ സനലിനെ വഴക്ക് പറയാറുണ്ടെന്നും ആണ് സരയു പറഞ്ഞത്.

 

 

 

 

 

 

 

 

 

 

 

Trending

To Top