കർക്കിടക നാളിൽ സമ്മാനമായി കിട്ടിയ സെറ്റ് സാരികൾ; സന്തോഷം പങ്കുവെച്ച് സരയു

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, മികച്ച അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റുവാൻ സരയുവിന് കഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയു നായികയായി…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, മികച്ച അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റുവാൻ സരയുവിന് കഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയു നായികയായി എത്തിയത്. ചിത്രത്തിലെ സരയുവിന്റെ അഭിനയം വളരെ ശ്രദ്ധ നേടിയിരുന്നു. അഭിയത്തിനു പുറമെ നല്ലൊരു നർത്തകി കൂടിയാണ് സരയു. അടുത്തിടെ സരയൂവിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പച്ചകരയുള്ള സെറ്റ് സാരി ഉടുത്തുള്ള സരയൂവിന്റെ ഫോട്ടോഷൂട്ട് അന്ന് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോൾ കർക്കിടക നാളിൽ തനിക്ക് സമ്മാനമായി സെറ്റ് സാരീ കിട്ടിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം, താരത്തിന്റെ പോസ്റ്റ് ഇങ്ങനെ ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്… പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്… പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ…ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ… പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ… അതിലെ ഒരു പാവം പച്ചക്കര !!!

https://www.instagram.com/p/CCtIfjdB9JX/?utm_source=ig_web_button_share_sheet

സെറ്റ് സാരീകളോട് സരയുവിനുള്ള ഇഷ്ടം താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.