August 16, 2020, 12:33 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും മുണ്ടിൽ അതീവ സുന്ദരിയായി സരയു ….!!

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സരയു വളരെ ആക്റ്റീവ് ആണ്, സരയുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധിക്കപെടുകയാണ്. പച്ചകളർ സെറ്റും മുണ്ടും അണിഞ്ഞ ചിത്രങ്ങൾ ആണ് സരയു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രമാണ് ഇത്,  പത്താമത്തെ വയസ്സില്‍ സ്കൂളില്‍ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്. പിന്നെ പല നിറത്തിലെ കരകള്‍, ഡിസൈനുകള്‍, സ്വര്‍ണ കസവിന്റെ അകമ്ബടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതി കസവുകള്‍.ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ട കുട്ടികളില്‍ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകള്‍. പല പരീക്ഷണങ്ങള്‍ക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേര്‍ന്ന് നില്‍ക്കുന്ന സാധാ സെറ്റുമുണ്ടുകള്‍. അതിലെ ഒരു പാവം പച്ചക്കരയെന്ന് പറഞ്ഞായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

നിരവധി താരങ്ങൾ ആണ് സരയുവിന്റെ ചിത്രത്തിന് താഴെ കമെന്റുമായി എത്തിയിട്ടുള്ളത്. ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നുണ്ടല്ലോയെന്ന് പറഞ്ഞായിരുന്നു അശ്വതി ശ്രീകാന്ത് എത്തിയത്. പച്ച ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഭാമയും എത്തിയിരുന്നു. രാധിക വേണുഗോപാല്‍, ശരണ്യ മോഹന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും സരയുവിന്റെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സരയു പ്രധാന വേഷത്തിൽ എത്തുന്ന ഷക്കീല എന്ന ഷോർട് ഫിലിമിന്റെ ടീസർ പുറത്ത് വിട്ടത്. ഇത് കണ്ടു കഴിയുമ്പോൾ ഷക്കീല നമ്മളുടെ കാളി കൂട്ടുകാരിയായി മാറും എന്നാണ് ടീസറിൽ പറഞ്ഞിട്ടുള്ളത്. എല്ലാവരും കാത്തിരിക്കുകയാണ് ഷോർട് ഫിലിമിന് വേണ്ടി.

 

Related posts

കുഞ്ചാക്കോ ബോബന്റെ ഓട്ടോഗ്രാഫിനായി കാത്തുനിൽക്കുന്ന റിമി !! 20 വര്ഷം മുൻപുള്ള ചിത്രം

WebDesk4

ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

WebDesk4

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി കുടുംബം…!!

WebDesk4

ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല

WebDesk4

രാത്രി ശ്മശാനത്തില്‍ എത്തി പകുതി വെന്ത മൃതദേഹം ഭക്ഷിക്കുന്ന യുവാവ് പിടിയില്‍

WebDesk

സ്വാസികയെ വിവാഹം ചെയ്യുവാൻ സോഷ്യൽ മീഡിയയിൽ ക്യൂ നിന്ന് യുവാക്കൾ !! കാരണം ഇതാണ്

WebDesk4

ഞങ്ങൾ ഒക്കെ വീട്ടിൽ നിന്നാൽ ഇങ്ങനെയാണ് !! മക്കൾക്കൊപ്പം തുണി അലക്കി റഹ്മാൻ… വൈറൽ ചിത്രങ്ങൾ

WebDesk4

ആക്ഷൻ രംഗങ്ങളുമായി മോഹൻലാലിൻറെ മകൾ !! കിളി പോയി ആരാധകർ

WebDesk4

ദിലീപിന്റെ സഹോദരി സിനിമയിലേക്ക് !!

WebDesk4

സമൂഹത്തിന് പുത്തൻ സന്ദേശങ്ങൾ നൽകി ‘ജോക്കറും അപ്പൂപ്പനും’ എത്തി, ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; സഹസംവിധായകൻ അറസ്റ്റിൽ

WebDesk4

ആ ഡ്രൈവർ എന്റെ മുന്നിൽ കരയുകയായിരുന്നു !! ഞാന്‍ 500 രൂപ കൊടുത്തു, കാജല്‍ അഗർവാളിനെ ട്രോളി സോഷ്യല്‍ മീഡിയ

WebDesk4
Don`t copy text!