നാലരവർഷക്കാലം തന്റെ ഭർത്താവുമായി കിടക്കപങ്കിട്ട ആളെ എങ്ങനെ മകളായി കാണാൻകഴിയും ! - മലയാളം ന്യൂസ് പോർട്ടൽ
Film News

നാലരവർഷക്കാലം തന്റെ ഭർത്താവുമായി കിടക്കപങ്കിട്ട ആളെ എങ്ങനെ മകളായി കാണാൻകഴിയും !

ബോളിവുഡിലെ വിവാദങ്ങളുടെ റാണി എന്നാണ് കങ്കണ റൊണാൾട്ട് അറിയപ്പെടുന്നത്. ബോളിവുഡിലെ പല സൂപ്പർസ്റ്റാറുകളെ കുറിച്ചും പല വിവാദപരാമര്ശങ്ങള് ഉന്നയിച്ച് കൊണ്ടും താരം എത്തിയിട്ടുണ്ട്. നിരവധി താരങ്ങൾ ആണ് കങ്കണയുടെ വിമർശനങ്ങൾക്ക് ഇരയായിട്ടുള്ളത്. എന്നാൽ ഇതിൽ പലരും കങ്കണ ഉന്നയിക്കുന്ന വിവാദങ്ങളോട് പ്രതികരിക്കാറില്ല എന്നതാണ് സത്യം. ഹൃഥ്വിക് റോഷൻ, അമീർ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, രൺവീർ കപൂർ തുടങ്ങിയ താരങ്ങളും ഇത്തരത്തിൽ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. പ്രമുഖ ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ ആദിത്യ പഞ്ചോളിക്കെതിരെയും കുറച്ച് നാളുകൾക്ക് മുൻപ് കങ്കണ ഇത്തരത്തിൽ ആരോപണങ്ങളുമായി എത്തിയിരുന്നു. ആദിത്യ തനിക്ക് പതിനേഴ് വയസ്സുള്ളപ്പോൾ തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നാണു കങ്കണ അന്ന് പറഞ്ഞാൽ.

കങ്കണയെ സിനിമയിലേക്ക് വരാൻ സഹായിച്ചത് ആദിത്യ ആണ്. നടി സെറീന വഹാബിന്റെ ഭർത്താവ് കൂടിയാണ് ആദിത്യ. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങൾ ആയി ഇവർ ഭാര്യ ഭർത്താക്കന്മാർ ആണ്. ആദ്യ ചിത്രത്തിലേക്ക് എത്താൻ തന്നെ സഹായിച്ചത് ആദിത്യ ആയത് കൊണ്ട് തന്നെ ആദിത്യയും കങ്കണയും നല്ല  സുഹൃത്തുക്കൾ ആയിരുന്നു. പതുക്കെ ഇവർ  തമ്മിൽ ഡേറ്റിങ് ആരംഭിച്ചു. ഏകദേശം നാലര വർഷത്തോളം ഇരുവരും തമ്മിൽ ഡേറ്റിങ്ങിൽ ആയിരുന്നു. ആദിത്യയുമായുള്ള ബന്ധം തെറ്റിയതിനു ശേഷമാണ് കങ്കണ ആദിത്യയ്ക്ക്  എതിരെ ആരോപണവുമായി വന്നത്. ആദിത്യ തന്നെ ക്രൂരമായി ഉപദ്രവിച്ചു എന്നും തലയിൽ ആഞ്ഞടിച്ചപ്പോൾ രക്തം വന്നുവെന്നും തനിക്ക് പതിനേഴ്  വയസ്സുള്ളപ്പോൾ ആണ് ഇതൊക്കെ സംഭവിച്ചത് എന്നും സറീന തന്നെ  മകളെ പോലെയാണ് കാണുന്നത് എന്നും തന്നെ സെറീനയ്ക്ക് മനസിലാകും എന്നുമാണ് കങ്കണ പറഞ്ഞത്.

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 100

എന്നാൽ കങ്കണ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് സെറീനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നാലര വർഷക്കാലം ആദിത്യയുമായി കങ്കണ ഡേറ്റിങ്ങിൽ ആയിരുന്നുവെന്നു തനിക്ക് അറിയാമായിരുന്നു എന്നും അദ്ദേഹവുമായി തെറ്റി കഴിഞ്ഞപ്പോൾ ഇത്തരത്തിൽ ആരോപണങ്ങളുമായി വരുന്നത് ഒട്ടും ശരിയായ കാര്യം ആല്ലെന്നും നാലര വർഷത്തോളം സ്വന്തം ഭർത്താവുമായി കിടക്കപങ്കിട്ട ആളെ മകളെ പോലെ കാണാൻ തനിക്ക് കഴിയില്ല എന്നുമാണ് സറീന  പ്രതികരിച്ചിരിക്കുന്നത്.

Trending

To Top