ആറ് വര്‍ഷത്തിന് ശേഷം ഗര്‍ഭിണിയായപ്പോള്‍ ഈ കാര്യം മാത്രമാണ് ആഗ്രഹിച്ചത്..! സരിത ജയസൂര്യ

ജയസൂര്യയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ജയസൂര്യയുടെ ഭാര്യ മക്കളെ കുറിച്ച് പ്രമുഖ മാഗസീന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദിയും വേദയും ആണ് ഇവരുടെ മക്കള്‍. മക്കളുടെ വിശേഷങ്ങളും ഫോട്ടോകളും എല്ലാം ജസയൂര്യയും സരിതയും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ ജനിച്ച് ആറ് വര്‍ഷം കഴിഞ്ഞ് വീണ്ടും താന്‍ ഗര്‍ഭിണിയായപ്പോള്‍ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആഗ്രഹത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സരിത.

മകന്റെ ജനനത്തിന് ശേഷം ഒരു മകള്‍ വേണം എന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത് എന്ന് സരിത പറയുന്നു. ഗര്‍ഭകാലത്ത് തന്നെ ഇതൊരു പെണ്‍കുഞ്ഞ് ആയിരിക്കും എന്നുള്ള ചിന്ത മനസ്സില്‍ ഉണ്ടായിരുന്നു എന്നാണ് സരിത പറയുന്നത്. ആ സമയത്ത് പെണ്‍കുഞ്ഞാണ് എന്ന ചിന്തയ്‌ക്കൊപ്പം വേദ എന്നൊരു പേരും മനസ്സില്‍ ഓടിയെത്തുമായിരുന്നു എന്നും സരിത പറയുന്നു. കുഞ്ഞിന്റെ ജെന്‍ഡര്‍ അറിയാമായിരുന്നില്ല എങ്കില്‍ കൂടി ഇത്തവണ ഒരു പെണ്‍കുഞ്ഞ്

ആയിരിക്കും എന്ന് മനസ്സില്‍ തോന്നാറുണ്ടായിരുന്നു.. ഈ കാര്യം താന്‍ ജയനോടും പറഞ്ഞിരുന്നു എന്നും സരിത പറയുന്നു.. പ്രസവ സമയത്ത് ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതും.. അത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം ആയിരുന്നു എന്നാണ് സരിത പറയുന്നത്. വേദ എന്ന് തന്നെ അവള്‍ക്ക് പേരും ഇട്ടു.. വേദ എന്നാണ് അറിവ് എന്നാണ് അര്‍ത്ഥം..

ഭാവിയില്‍ അവള്‍ ഒരു കരുത്തയായ സ്ത്രീയായി മാറണം എന്നതാണ് ഒരു അമ്മ എന്ന നിലയില്‍ തന്റെ ആഗ്രഹം എന്ന് സരിത പറയുന്നു. മാര്‍ക്ക് അല്ല ഒരു കുഞ്ഞിന്റെ ഭാവി അളക്കുന്നത്… കുഞ്ഞ് മൂല്യമുള്ള വ്യക്തിയായി വളരണം എന്നും സരിത പറയുന്നു..

Nikhina