മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാദനായിക സിനിമയിൽ നായികയായി; യൂട്യൂബിൽ തരംഗമായി സരിതയുടെ വയ്യാവേലി

കേരളരാഷ്ട്രീയ നേതാക്കളുടെ ഉറക്കം കളഞ്ഞ വിവാദനായിക സരിത നായരുടെ പുതിയ സിനിമ വയ്യാവേലി യൂട്യൂബിൽ ട്രെൻഡിങ് ആകുന്നു, കേരളരാഷ്ട്രീയത്തെ പിടിച്ച് ഉലച്ചതും നേതാക്കന്മാരുടെ ഉറക്കം കെടുത്തിയ സോളാർ കേസിലെ നായികയാണ് സരിത നായർ. ചിത്രത്തിൽ പോലീസ് ഓഫീസർ ആയിട്ടാണ് സരിത എത്തുന്നത്, അന്ത്യ കൂതാശ എന്ന സിനിമയാണ് അവസാനമായി സരിത അഭിനയിച്ചത്. വയ്യാവേലി എന്നചിത്രം യൂട്യൂബിൽ പുറത്തിറങ്ങിയതോടെ ട്രോളന്മാർ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. സരിതയുടെയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടേയും വളരെ മോശം പ്രകടനത്തെ ആണ് ട്രോളന്മാർ കളിയാക്കുന്നത്.

നാലു വർഷങ്ങൾക്ക് മുൻപ് സരിതയുടെ വയ്യാവേലി ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു, യൂട്യൂബിൽ ചിത്രം റിലീസ് ചെയ്തിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു, എന്നാൽ ചിത്രം ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. സരിതക്കൊപ്പം ശിവജി ഗുരുവായൂർ കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .വി വി സന്തോഷമാണ് ചിത്രത്തിന്റെ സംവിധാനം ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്  അശോക് നായരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും ഇദ്ദേഹം തന്നെയാണ്.

 

കടപ്പാട് : Palmstone Multimedia