സണ്ണി ലിയോണിന്റേയും ധര്‍ഷ ഗുപ്തയുടേയും വസ്ത്രത്തെ താരതമ്യം ചെയ്ത സതീഷിനെതിരെ വിമര്‍ശനം

നടന്‍ സതീഷ് അടുത്തിടെ തന്റെ വരാനിരിക്കുന്ന ചിത്രമായ ഓ മൈ ഗോസ്റ്റിന്റെ ഓഡിയോ ലോഞ്ചില്‍ സഹതാരങ്ങളായ ധര്‍ഷ ഗുപ്തയുടെയും സണ്ണി ലിയോണിന്റെയും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ആക്ഷേപകരമായ അഭിപ്രായം പറഞ്ഞത് വിവാദമായിരുന്നു. ചടങ്ങില്‍ സംസാരിക്കവെ, ധര്‍ഷയുടെ…

നടന്‍ സതീഷ് അടുത്തിടെ തന്റെ വരാനിരിക്കുന്ന ചിത്രമായ ഓ മൈ ഗോസ്റ്റിന്റെ ഓഡിയോ ലോഞ്ചില്‍ സഹതാരങ്ങളായ ധര്‍ഷ ഗുപ്തയുടെയും സണ്ണി ലിയോണിന്റെയും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ആക്ഷേപകരമായ അഭിപ്രായം പറഞ്ഞത് വിവാദമായിരുന്നു. ചടങ്ങില്‍ സംസാരിക്കവെ, ധര്‍ഷയുടെ വസ്ത്രധാരണത്തെ സണ്ണി ലിയോണിന്റെ വസ്ത്രവുമായി താരതമ്യപ്പെടുത്തി അദ്ദേഹം പരിഹസിച്ചു. ക്രോപ് ടോപ്പിലും ലെഹങ്കയിലുമാണ് ധര്‍ഷയെത്തിയത്. ”ബോംബെയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് സണ്ണി ലിയോണ്‍ വന്നിട്ടുണ്ട്, പരിപാടിക്കായി അവള്‍ എത്ര മനോഹരമായി വസ്ത്രം ധരിച്ചെന്ന് നോക്കൂ. മറുവശത്ത്, ഞങ്ങള്‍ക്ക് കോയമ്പത്തൂരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിവന്നത് നോക്കൂ. ധര്‍ഷ ഗുപ്ത. സണ്ണി നമ്മുടെ സംസ്‌കാരത്തിനനുസരിച്ച് എത്ര മനോഹരമായാണ് വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കുന്നു,” വീഡിയോയില്‍ സതീഷ് പറയുന്നത് കാണാം.

ഗായിക ചിന്മയി ശ്രീപദ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സതീഷിനെ ഈ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നമ്മുടെ ‘സംസ്‌കാരത്തെ’ ബഹുമാനിക്കുന്നതിന്റെ മറവില്‍ സ്ത്രീകളെ അവരുടെ വസ്ത്ര തിരഞ്ഞെടുപ്പിന്റെ പേരില്‍ അപമാനിച്ചത് മോശമാണന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.

സതീഷിനെ വിമര്‍ശിച്ചുകൊണ്ട് ചിന്മയി ട്വീറ്റ് ചെയ്തു, ഇത് തമാശയല്ലെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവത്തിന് എന്നാണ് അറുതിയാവുന്നത് എന്നാണ് സതീഷിന്റെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ചിന്മയി ട്വീറ്റ് ചെയ്തു. എന്നാല്‍ താന്‍ ധര്‍ഷയോട് ചോദിച്ചിട്ടാണ് അങ്ങനെ പറഞ്ഞത് എന്നാണ് സതീഷ് വിശദീകരിക്കുന്നത്. സണ്ണി ലിയോണിനെ നായികയാക്കി ഒരു ഹൊറര്‍ കോമഡി ചിത്രമാണ് ‘ഓ മൈ ഗോസ്റ്റ്’. യുവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യോഗി ബാബു, രാജേന്ദ്രന്‍, രമേഷ് തിലക്, അര്‍ജുനന്‍, തങ്ക ദുരൈ എന്നിവരും അഭിനയിക്കുന്നു.