മഞ്ജുവിന് അവാർഡ് കിട്ടിയ ദിവസം ഷൂട്ടിങ് ലൊക്കേഷനിലേക്ക് അപ്രതീക്ഷിതമായി നയൻതാര എത്തി!

നിരവധി മികച്ച നായികമാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഒരു സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. അത്തരത്തിൽ സത്യൻ അന്തിക്കാട് മലായാലാ സിനിമയ്ക്ക് മാത്രമല്ല, തെന്നിന്ത്യൻ സിനിമയ്ക്ക് തന്നെ സംഭാവന ചെയ്ത ഒരു നായികയാണ്…

നിരവധി മികച്ച നായികമാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഒരു സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. അത്തരത്തിൽ സത്യൻ അന്തിക്കാട് മലായാലാ സിനിമയ്ക്ക് മാത്രമല്ല, തെന്നിന്ത്യൻ സിനിമയ്ക്ക് തന്നെ സംഭാവന ചെയ്ത ഒരു നായികയാണ് നയൻ‌താര. സത്യൻ അന്തിക്കാട് ആണ് നയൻതാരയെ ജയറാം ചിത്രമായ മനസ്സിനക്കരയിൽ കൂടി മലയാള സിനിമയിലേക്ക് കൊണ്ട് വന്നത്. എന്നാൽ അന്ന് സത്യൻ അന്തിക്കാട് പോലും വിചാരിച്ച് കാണില്ലായിരിക്കും താൻ കൊണ്ട് വന്ന ഒരു നായിക തെന്നിന്ത്യൻ സിനിമയ്ക്ക് തന്നെ ഒരു മുതൽ കൂട്ട് ആയിരിക്കും എന്ന്. ഇപ്പോൾ ഒരു അഭിമുഖത്തിൽ വർഷങ്ങൾക്ക് ശേഷം നയൻതാരയെ കണ്ടതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്.

എന്നും എപ്പോഴും സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ഒരു ദിവസം ആയിരുന്നു അത്. കാക്കനാട്ടെ ഇൻഫോ പാർക് റോഡിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരുന്നത്. അന്ന് മഞ്ജുവിന് ഏതോ ഒരു അവർക്ക് കിട്ടിയ ദിവസം കൂടി ആയിരുന്നു. അത് കൊണ്ട് തന്നെ പത്രപ്രവർത്തകരും ചാനലുകാരും എല്ലാം അവിടെ ഉണ്ടായിരുന്നു. പെട്ടന്നാണ് അവിടേക്ക് നയൻതാര ഒരു കാറിൽ വന്നിറങ്ങിയത്. അന്ന് അവിടെ അടുത്ത് തന്നെ ആയിരുന്നു ഫാസ്‌ക്കർ ദി റാസ്‌ക്കൽ സിനിമയുടെ ഷൂട്ടിങ്ങും നടന്നത്. ഇടവേള കിട്ടിയപ്പോൾ ആയിരുന്നു നയൻതാര അവിടേക്ക് വന്നത്. നയൻതാരയെ കണ്ടതോടെ അവിടെ ആളുകൾ കൂടാൻ തുടങ്ങി. എന്നാൽ അധിക നേരം അവിടെ നിൽക്കാതെ എല്ലാവരെയും ഒന്ന് കണ്ടു സംസാരിച്ചിട്ട് നയൻതാര ഉടൻ തന്നെ മടങ്ങുകയും ചെയ്തു.

ശേഷം എന്റെ ഫോണിലേക്ക് നയൻതാരയുടെ ഒരു മെസ്സേജ് വന്നു. ശരിക്കും ആ മെസ്സേജ് മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് തോന്നിയത്. എനിക്ക് സിനിമയുടെ വാതിൽ തുറന്ന് തന്നത് താങ്കൾ ആണെന്നും എന്നാൽ താങ്കൾ പ്രതീക്ഷിച്ചത് പോലെ ഒരു നടി ആകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഞാൻ ഇപ്പോഴും അതിനായി ശ്രമിച്ച് കൊണ്ടിരിക്കുകയും ആണെന്നും ഇത് ഞാൻ എന്റെ ഗുരുവിന് നൽകുന്ന വാക്കാണെന്നും ഒക്കെയാണ് ആ മെസ്സേജിൽ ഉണ്ടായിരുന്നത്. താങ്കളെ കാണാൻ വേണ്ടിയാണ് ഞാൻ അവിടെ എത്തിയത് എന്നും എന്നാൽ പത്രപ്രവർത്തകരും ആൾക്കൂട്ടവും ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നുമൊക്കെ ആ മെസ്സേജിൽ ഉണ്ടായിരുന്നു.