ഇനി എങ്ങനെ സത്യേട്ടന്‍ ഒരു നല്ല സിനിമ നല്‍കും!!!

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1981ല്‍ ചമയത്തില്‍ തുടങ്ങിയ ജൈത്രയാത്ര 2019ലിറങ്ങിയ ഭാഗ്യദേവത വരെ നില്‍ക്കുകയാണ്. സംവിധായകന് ഏറ്റവും മികച്ച താരങ്ങളെ കിട്ടുമ്പോള്‍ മാത്രമേ ഹിറ്റുകളും പിറക്കുന്നുള്ളൂ. അടുത്ത കാലത്തായി…

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1981ല്‍ ചമയത്തില്‍ തുടങ്ങിയ ജൈത്രയാത്ര 2019ലിറങ്ങിയ ഭാഗ്യദേവത വരെ നില്‍ക്കുകയാണ്. സംവിധായകന് ഏറ്റവും മികച്ച താരങ്ങളെ കിട്ടുമ്പോള്‍ മാത്രമേ ഹിറ്റുകളും പിറക്കുന്നുള്ളൂ. അടുത്ത കാലത്തായി മലയാള സിനിമയ്ക്ക് പ്രതിഭാധനരായ താരങ്ങളെയാണ് നഷ്ടമായത്.

അവരുടെ തീരാ നഷ്ടം സംവിധായകന്റേതു കൂടിയാണ്. ആ ആശങ്കയാണ് മഹേഷ് രാജന്‍ കുറിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മഹേഷ് താരങ്ങളുടെ വേര്‍പാട് സത്യന്‍ അന്തിക്കാടിനെ എങ്ങനെ ബാധിക്കുമെന്ന് പറയുകയാണ്.

അല്ല ഞാന്‍ ഓര്‍ക്കുകയായിരുന്നു… സത്യേട്ടന്‍ ഇനി എങ്ങനെ സിനിമ എടുക്കുമെന്ന്… സത്യേട്ടന്റെ മനസ്സിലുള്ള കഥാപാത്ര സൃഷ്ടിയെ വിചാരിച്ചതിലും ഭംഗിയായി സ്‌ക്രീനില്‍ എത്തിക്കാന്‍ പാകത്തിലുള്ള നടീ നടന്മാര്‍ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമയുടെ ഒരു പ്ലസ് പോയിന്റ്.
Innocent
ശങ്കരാടി ചേട്ടന്‍, ഒടുവിലാന്‍ ചേട്ടന്‍, നെടുമുടി വേണുച്ചേട്ടന്‍, ലളിത ചേച്ചി, സുകുമാരി അമ്മ…. ഇപ്പോളിതാ ഇന്നച്ചനും വിട്ട് പിരിഞ്ഞു…. ??
ശ്രീനിയേട്ടന്‍ രോഗാവസ്ഥ കഴിഞ്ഞുള്ള റെസ്റ്റിലാണ്… അമ്പിളിചേട്ടനും അതേ…
ഇനി എങ്ങനെ സത്യേട്ടന്‍ ഒരു നല്ല സിനിമ പ്രേക്ഷകര്‍ക്കു നല്‍കും?

അതിന്റെ സ്‌ക്രിപ്റ്റ് എത്ര നല്ലതാണെങ്കില്‍ പോലും അത് സ്‌ക്രീനില്‍ എത്തിക്കാന്‍ പ്രാപ്തിയുള്ള അഭിനേതാക്കളെ കണ്ടെത്തേണ്ടേ….. ??
ഒരുപക്ഷെ നടക്കുമായിരിക്കും…എന്നാലും ഇവര്‍ക്കു പകരം ആവുമോ…. ????
ആ…. അറിയില്ല….. ?? എന്നാണ് മഹേഷ് കുറിച്ചത്.

പോസ്റ്റിന് താഴെ നിരവധി ആരാധകരും വിഷമം കുറിച്ചിട്ടുണ്ട്. ഇവരെയെല്ലാം കാണാന്‍ കഴിഞ്ഞ നമ്മുടെ ജനറേഷന്‍ ഭാഗ്യം ചെയ്തവരാണ്. ഇവരൊന്നും ഇല്ലാതെ
സത്യന്‍ അന്തിക്കാട് സിനിമകളില്ല, ഇനിയുള്ള സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ഒക്കെ കഥാപാത്രങ്ങളെ മാത്രമേ കാണാന്‍ കഴിയൂ എന്നൊക്കെയാണ് നിറയുന്നത്.

സത്യം… അന്തിക്കാട് sir ന്റെ സിനിമകള്‍ ഒക്കെ അത്രമേല്‍ നമ്മക്ക് അടുത്തറിയുന്ന സംഭവങ്ങള്‍ പോലെ മനസ്സില്‍ നിക്കാന്‍ കാരണം…
ഒന്ന്… പച്ചയായ ജീവിതത്തില്‍ നിന്ന് എടുത്ത Sreeni sir ന്റെ script ആവും പലപ്പോഴും…

അതിലും മുകളില്‍… നമ്മളില്‍ ഒരാള്‍ ആയി… നമക്ക് അറിയുന്നവര്‍ ആയി… നമ്മള്‍ ആയി തന്നെ screen ഇല്‍ ഒരു തോര്‍ത്ത് മുണ്ട് ഓ… മുണ്ടും നേര്യതും ഉടുത്തോ… ഒരു ലുങ്കി ഉടുത്തോ ഒക്കെ വന്ന് നിന്ന് ജീവിക്കാന്‍ പറ്റുന്ന ഒരുപാട് നദീനടന്മാര്‍ ആയിരുന്നു.

ഒരു ബനിയനും ലുങ്കി ഉം ഉടുത്ത ഒടുവില്‍ ഇല്ലാത്ത… മുണ്ടും ബനിയനും ഉടുത്ത ഇന്നച്ചന്‍ ഇല്ലാത്ത… മുണ്ടും നേര്യതും ഉടുത്ത ലളിതമ്മയും സുകുമാരി അമ്മയും ഇല്ലാത്ത… തോളില്‍ ഒരു തോര്‍ത്തു മുണ്ട് ഇട്ട് വരുന്ന ശങ്കരാടി ഇല്ലാത്ത… തനി നാട്ടുഭാഷ സംസാരിക്കുന്ന പപ്പു ഇല്ലാത്ത അന്തികാടന്‍ frame കള്‍… മലയാളിയുടെ മനസ്സില്‍ പതിയുന്ന ആഴത്തിന് ഒരു പരിധി കാണും…എന്നാണ് ഒരു ആാധകന്റെ പ്രതികരണം.