എന്നിൽ അദ്ദേഹം തൃപ്തനല്ലായെന്ന് തോന്നുന്നു, നയൻതാര അന്ന് തന്നോട് പറഞ്ഞത്!

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ…

Sathyan anthikkadu about Nayanthara

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. കഴിവ് കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നയൻതാര. നായിക പ്രാദാന്യമുള്ള ചിത്രങ്ങളും വാണിജ്യ വിജയം നേടുമെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യം ഉള്ള താരമാണ് നയൻ‌താര.

ഇപ്പോൾ മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധക ശ്രദ്ധ നേടുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് നയൻതാര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം ഫാസിൽ ഒരുക്കിയ വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായാണ് നയൻതാര അഭിനയിച്ചത്. വിസ്മയ തുമ്പത്ത് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ നയൻതാര തന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് ഇപ്പോൾ സത്യൻ അന്തിക്കാട് പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സത്യൻ അന്തിക്കാട് ഈ കാര്യം വ്യക്തമാക്കിയത്. nayanthara

വിസ്മയതുമ്പത്ത് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ നാലഞ്ചു ദിവസത്തെ ഷൂട്ടിംഗിന് ശേഷം നയന്‍താര എന്നെ വിളിച്ചു. ഷൂട്ടിംഗ് സ്ഥലത്ത് എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്, വളരെ നല്ല അന്തരീക്ഷമാണ്, എല്ലാം കൊണ്ടും താൻ കംഫർട്ട് ആണെന്നും പറഞ്ഞു. എങ്കിലും എന്റെ അഭിനയത്തില്‍ ഫാസില്‍ സര്‍ തൃപ്തനല്ല എന്നൊരു തോന്നല്‍ തനിക്ക് ഉണ്ടെന്നും പറഞ്ഞു . ഫാസില്‍ അങ്ങനെ പറഞ്ഞോയെന്ന് ഞാന്‍ ചോദിച്ചു. പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം’ ഉണ്ടെന്നു നയന്‍താരയും പറഞ്ഞു. അങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ ആ കാര്യം ഫാസിലിനോട് നേരിട്ട് തന്നെ ചോദിക്കാൻ ഞാൻ പറഞ്ഞു. അതിനു ശേഷം നയൻതാരയുടെ ഫോണിൽ നിന്ന് എന്നെ വിളിച്ചത് ഫാസിൽ ആയിരുന്നു. nayanthara

ഞാൻ പ്രതീക്ഷിച്ചതിലും വളരെ നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നതെന്നും നിഷ്‌ക്കളങ്കമായ നോട്ടമാണ്. അത് കൊണ്ട് തന്നെ കഥാപാത്രത്തിന്റെ പേടിയും പരിഭ്രമവുമൊക്കെ വളരെ അനായാസമായാണ് മുഖത്ത് കൊണ്ടുവരുന്നതെന്നും എന്നാൽ ഞാൻ അത് പറഞ്ഞിരുന്നില്ല എന്നേയുള്ളൂ എന്ന് ഫാസില്‍ എന്നോട് പറഞ്ഞു. ഇത് കേട്ടതോടെയാണ് നയൻതാരയ്ക്ക് സന്തോഷമായതെന്നും ഇത്തരത്തിൽ സത്യസന്ധമായ പ്രവർത്തിയാണ് അവരെ ഉയരങ്ങളിൽ എത്തിച്ചതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു,.