ആ മമ്മൂട്ടി ചിത്രത്തിലേക്ക് ശോഭനയെ കൊണ്ട് വന്നത് ആ ഉദ്ദേശത്തോടെ!

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കിക്കൊണ്ട് സത്യൻ അന്തിക്കാട് ഒരുക്കിയ മനോഹരമായ ചിത്രം ആയിരുന്നു കളിക്കളം. മമ്മൂട്ടി-ശോഭന കൂട്ടുകെട്ടിൽ പിറന്ന ഒരു മനോഹര ചിത്രം. ഒരു കള്ളന്റെയും പോലീസിനെയും കഥപറയുന്ന ചിത്രത്തിൽ ആദ്യം നായികയ്ക്ക് സ്ഥാനം…

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കിക്കൊണ്ട് സത്യൻ അന്തിക്കാട് ഒരുക്കിയ മനോഹരമായ ചിത്രം ആയിരുന്നു കളിക്കളം. മമ്മൂട്ടി-ശോഭന കൂട്ടുകെട്ടിൽ പിറന്ന ഒരു മനോഹര ചിത്രം. ഒരു കള്ളന്റെയും പോലീസിനെയും കഥപറയുന്ന ചിത്രത്തിൽ ആദ്യം നായികയ്ക്ക് സ്ഥാനം ഇല്ലായിരുന്നു എന്ന് തുറന്ന് പറയുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ. ചിത്രത്തിൽ എവിടെയും  ഒരു നായികയ്ക്ക് സ്ഥാനം ഇല്ലായിരുന്നു. എങ്കിലും നിർമ്മാതാവിന്റെ ആവശ്യപ്രകാരം ആണ് നായികയെ കൊണ്ട് വന്നതെന്നും ആണ് സത്യൻ അന്തിക്കാട് പറയുന്നത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ,

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം ആയിരുന്നു കളിക്കളം. പോലീസായി മുരളിയും, കള്ളനായി മമ്മൂട്ടിയും ആണ് എത്തിയത്. ചിത്രത്തിൽ കള്ളന്റെയും പോലീസിന്റെയും കഥയാണ് പറയുന്നത്. കുറച്ച് ഗൗരവം മൂഡിൽ ഒരുക്കുന്ന ചിത്രം ആയത് കൊണ്ട് തന്നെ ചിത്രത്തിൽ എവിടെയും ഒരു നായികയ്ക്ക് സ്ഥാനം ഇല്ലായിരുന്നു. സിനിമയുടെ കഥ അങ്ങനെ തന്നെയാണ് മുന്നോട്ട് പോയതും. എന്നാൽ ചിത്രത്തിലേക്ക് ഒരു നായിക കൂടി വന്നാൽ നല്ല ഒന്ന് രണ്ടു ഗാനം ഉൾപ്പെടുത്താം, കഥയിൽ പ്രണയം കൊണ്ടുവരാം എന്നൊക്കെ ഉള്ള ചിന്തകളും വന്നിരുന്നു. എന്നാൽ നായികയ്ക്ക് ആ കഥയിൽ സ്‌പെയ്‌സ് ഇല്ലായിരുന്നു.

അങ്ങനെ കഥയ്ക്ക് ആവിശ്യം അല്ലെങ്കിലും ആ സിനിമയിലേക്ക് ഒരു നായികയെ കൊണ്ട് വരുകയായിരുന്നു. നിർമ്മാതാവ് സിയാദ് കോക്കറാണ് ചിത്രത്തിലേക്ക് നായികയുടെ സാനിദ്യം കൊണ്ട് വന്നത്. നായികയെ കൊണ്ട് വരാൻ വേണ്ട സന്ദർഭങ്ങൾ ഉണ്ടാക്കി സിയാദ് അത് ഞങ്ങളോട് പറഞ്ഞു. അങ്ങനെ ആണ് ആ ചിത്രത്തിൽ നായിക വന്നതും ശോഭനയെ ആ നായിക വേഷത്തിലേക്ക് പരിഗണിച്ചത് എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.