മമ്മൂട്ടി എപ്പോഴും തന്നെ അതിശയിപ്പിക്കാറുണ്ട്, താരത്തിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് - മലയാളം ന്യൂസ് പോർട്ടൽ
Film News

മമ്മൂട്ടി എപ്പോഴും തന്നെ അതിശയിപ്പിക്കാറുണ്ട്, താരത്തിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റിന്റെ ടീസര്‍ അതിശയിപ്പിച്ചുവെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മമ്മൂട്ടി എപ്പോഴും തന്നെ അതിശയിപ്പിക്കാറുണ്ടെന്നും അഭിനയമികവും, ഉറച്ച നിലപാടുകളും, കറയില്ലാത്ത സൗഹൃദവുമാണ് കാരണമെന്നും  താരം പറയുന്നു, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് താരം ഈ കാര്യം പറയുന്നത്

 

ദ് പ്രീസ്റ്റിന്റെ ടീസര്‍ പേസ്ബുക്കില്‍ പങ്കുവെച്ച്‌കൊണ്ടായിരുന്നു സത്യന്‍ അന്തിക്കാട് തന്റെ അഭിപ്രായം പങ്കുവെച്ചത്. മമ്മൂട്ടിയുടെ അഭിനയത്തിനെ കുറിച്ച്‌ വാചാലനാവുന്നതിനോടൊപ്പം തന്നെ സംവിധായകന്‍ ജോഫിനും ആശംസ നേര്‍ന്നിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ദ് പ്രീസ്റ്റിന്റെ ടീസര്‍ പ്രതീക്ഷയുണത്തി കഴിഞ്ഞെന്നും ജോഫിന് ആശംസ നേര്‍ന്ന് കൊണ്ട് സംവിധായകന്‍ പറഞ്ഞു.

Mammootty

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ; മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ. ഉറച്ച നിലപാടുകളിലൂടെ. കറയില്ലാത്ത സൗഹൃദത്തിലൂടെ. മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നത്. ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും ‘പ്രീസ്റ്റി’ന്റെ ടീസര്‍ പ്രതീക്ഷയുണര്‍ത്തുന്നു. ജോഫിന്‍ എന്ന പുതിയ സംവിധായകന് ആശംസകള്‍ നേരുന്നു- സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു. മികച്ച പ്രതികരണമാണ് ദ് പ്രീസ്റ്റിന്റെ ടീസറിന് ലഭിക്കുന്നത്. ഹോളിവുഡ് ടച്ചുള്ള ടീസര്‍ എന്നാണ് ലഭിക്കുന്ന പൊതുഅഭിപ്രായം.

ചിത്രം തിയേറ്ററുകളില്‍ഫെബ്രുവരി 4 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിക്കും മഞ്ജുവാര്യരിനുമൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് എത്തുന്നത്. തമിഴ് ചിത്രം കൈദിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Trending

To Top