‘ആം എ ഫൂള്‍…’ സാറ്റര്‍ഡേ നൈറ്റിലെ ഫ്രണ്ട്ഷിപ്പ് ഗാനമെത്തി

നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം സാറ്റര്‍ഡേ നൈറ്റിലെ പുതിയ ഗാനമെത്തി. ഫ്രണ്ട്ഷിപ്പ് സോങ്ങിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം…

നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം സാറ്റര്‍ഡേ നൈറ്റിലെ പുതിയ ഗാനമെത്തി. ഫ്രണ്ട്ഷിപ്പ് സോങ്ങിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നതും പാടിയിരിക്കുന്നതും ജേക്ക്‌സ് ബിജോയി ആണ്. ചിത്രത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ഷായും ജേക്‌സ് ബിജോയിയും ചേര്‍ന്നാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

ഒക്ടോബറില്‍ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ചരിത്ര സിനിമയായ ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമായിരിക്കും ‘സാറ്റര്‍ഡേ നൈറ്റ്’. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, അന്തരിച്ച നടന്‍ പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കറാണ് ‘സാറ്റര്‍ഡേ നൈറ്റിന്റെ’ തിരക്കഥ ഒരുക്കുന്നത്.