സ്റ്റാന്‍ലിയെ ഇനി തിരയേണ്ട..! ഉത്തരം ഇങ്ങെത്തി..!

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റാന്‍ലിയെ തിരയുകയായിരുന്നു എല്ലാവരും. സ്റ്റാന്‍ലി എവിടെയാണെന്ന് കുറിച്ച പോസ്റ്റര്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചിരുന്നു. ദിവസങ്ങളോളം ആരാണ് ഇതെന്ന് സോഷ്യല്‍ മീഡിയയിലും തിരച്ചിലുകള്‍ തുടര്‍ന്നു. ഇപ്പോഴിതാ സ്റ്റാന്‍ലി ആരാണെന്ന് പിടികിട്ടിയിരിക്കുകയാണ്.. ഇതൊരു സിനിമാ പ്രഖ്യാപനം തന്നെ ആയിരിക്കും എന്ന് ചിലര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു..

ഇപ്പോഴിതാ സ്റ്റാന്‍ലി ആരെന്ന് വെളിപ്പെടുത്തി പുതിയ സിനിമാ പ്രൊജക്റ്റ് പരിചയപ്പെടുത്തിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ സൂചനകളായിരുന്നു ഇന്നലെ വരെ സിനിമാ താരങ്ങള്‍ പങ്കുവെച്ച പോസ്റ്ററുകള്‍.. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. താരവും സോഷ്യല്‍ മീഡിയ വഴി സിനിമയുടെ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. സാറ്റര്‍ഡേ നൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററോടുകൂടിയാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. നവീന്‍ ഭാസ്‌കറിന്റേതാണ് രചന.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ഈ നിവിന്‍ പോളി ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമാ പ്രേമികളുടെ ഇഷ്ട കോംബോകളില്‍ ഒന്നായ നിവിന്‍-അജു വര്‍ഗീസ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണ് സാറ്റര്‍ഡേ നൈറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം. ഇവര്‍ക്ക് പുറമെ സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍,

അശ്വിന്‍ മാത്യു തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്. കുറേ തമാശകള്‍ക്കും മാഡ്‌നെസ്സിനും തയ്യാറായിക്കോളൂ.. സ്റ്റാന്‍ലിയും കൂട്ടരും ഇതാ എത്തുന്നു..എന്നാണ് നിവിന്‍ പോളി കുറിച്ചത്. കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സൗഹൃദവും സ്‌നേഹവും ഒരുപാട് തമാശകളും നിറഞ്ഞൊരു സിനിമ ആയിരിക്കും ഇതെന്നാണ് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിവിന്‍ പോളി കുറിയ്ക്കുന്നത്.

Previous articleഭാര്യയ്ക്ക് നല്‍കിയ വില കൂടിയ സമ്മാനം..! ചാക്കോച്ചന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു..!
Next articleഅതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു….വിവാഹമോചനം നേടിയിട്ടില്ല!!! അമ്പാടിയ്ക്ക് വേണ്ടി ഒന്നിച്ചുണ്ടാകും- ആര്‍ജെ അമന്‍