നീയെല്ലാം എന്റെ ബാച്ചിലര്‍ ലൈഫ് കൊളമാക്കിയില്ലേ…!!!ചിരിപ്പിക്കാന്‍ ‘സാറ്റര്‍ഡേ നൈറ്റ്’ റെഡി

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പക്കാ കോമഡി എന്റര്‍ടൈനര്‍ ആണ് ചിത്രമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ചിത്രം പൂജ…

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പക്കാ കോമഡി എന്റര്‍ടൈനര്‍ ആണ് ചിത്രമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ചിത്രം പൂജ റിലീസ് ആയി തിയറ്ററുകളില്‍ എത്തും.

അജു വര്‍ഗീസ്, നിവിന്‍ പോളി, സൈജു കുറുപ്പ്, സിജു വിത്സണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ നിവിന്‍ പോളി സ്റ്റാന്‍ലി എന്ന കഥാപാത്രമായാണ് എത്തുന്നത്. ബെറ്റ് വച്ച് സുഹൃത്തിന്റെ വിവാഹം നടത്തുന്നതും പിന്നാലെയുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ രചന നവീന്‍ ഭാസ്‌കര്‍ ആണ്.

ചിത്രത്തിന്റെ ചിത്രീകരണം ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം.
ഛായാഗ്രഹണം അസ്ലം കെ പുരയില്‍ നിര്‍വഹിക്കുന്നു.