ഒടിടിയ്ക്കായി കാത്തിരിക്കരുത്’; സൗദി വെള്ളക്ക തിയേറ്ററിൽ പോയി കാണേണ്ട മാസ്റ്റർപീസാണെന്ന് അനൂപ് മേനോൻ

കഴിഞ്ഞ ദിവസമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ സൗദി വെള്ളക്കയെ പ്രശംസിച്ച് നടൻ അനൂപ് മേനോൻ.വളരെ മനോഹരമായ സിനിമയാണിത്. ഒടിടിയ്ക്കായി കാത്തിരിക്കാതെ സൗദി വെള്ളക്ക തിയേറ്ററുകളിൽ തന്നെ കാണണമെന്ന്…

കഴിഞ്ഞ ദിവസമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ സൗദി വെള്ളക്കയെ പ്രശംസിച്ച് നടൻ അനൂപ് മേനോൻ.വളരെ മനോഹരമായ സിനിമയാണിത്. ഒടിടിയ്ക്കായി കാത്തിരിക്കാതെ സൗദി വെള്ളക്ക തിയേറ്ററുകളിൽ തന്നെ കാണണമെന്ന് പറഞ്ഞിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ.

‘സൗദി വെള്ളക്ക…. തികച്ചും മനോഹരമായ ഒരു ചിത്രം… മലയാള സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. സംവിധായകൻ തരുൺ മൂർത്തിയുടെ അനുകരണീയമായ കഴിവിനും കരവിരുതിനും സന്ദീപ് സേനന്റെ കരവിരുതിനും പ്രകടനത്തിനുമാണ് കയ്യടി. ഈ സിനിമ വളരെയേറെ ഇഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരേ ഈ രത്‌നത്തെ തിയേറ്ററുകളിൽ കാണാതെ പോകരുത്. ഇന്ന് ഒരു ഫാഷനായിരിക്കുന്നത് പോലെ ഈ മാസ്റ്റർപീസിനെ ഒടിടിയിൽ വന്ന ശേഷം അഭിനന്ദിക്കാൻ നിങ്ങൾ കാത്തു നിൽക്കരുത്’ എന്നാണ് അനൂപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചത്.


സൗദി വെള്ളക്ക സോഷ്യൽ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ്. ലുക്മാൻ, ബിനു പപ്പു, സുജിത്ത് ശങ്കർ, സിദ്ധാർഥ് ശിവ, ഗോകുലൻ, റിയ സെയ്റ, ധന്യ, അനന്യ, വിൻസി,രമ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് സൗദി വെള്ളക്ക നിർമിച്ചിരിക്കുന്നത്.