സൗഭാഗ്യയെ ചുംബനങ്ങളാൽ മൂടി അർജുൻ ; ബേബി ഷവർ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

കഴിഞ്ഞിടയ്ക്കായിരുന്നു സിനിമാതാരം താര കല്യാണിന്റെ മകളും നർത്തകിയും ടിക് ടോക് സ്റ്റാറുമായ സൗഭാഗ്യവും നടനും നർത്തകനുമായ അർജുനും അച്ഛനമ്മമാരാകാൻ പോകുന്നു എന്ന വാർത്ത പുറത്തു വന്നത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം ആരാധകർ…

കഴിഞ്ഞിടയ്ക്കായിരുന്നു സിനിമാതാരം താര കല്യാണിന്റെ മകളും നർത്തകിയും ടിക് ടോക് സ്റ്റാറുമായ സൗഭാഗ്യവും നടനും നർത്തകനുമായ അർജുനും അച്ഛനമ്മമാരാകാൻ പോകുന്നു എന്ന വാർത്ത പുറത്തു വന്നത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞിടയ്ക്കാണ് സൗഭാഗ്യയുടെ സീമന്ദം ചടങ്ങ് വളരെ ആഘോഷപൂർവം ഇരുവരും നടത്തിയത്.സീമന്തത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്നിപ്പോൾ ബേബി ഷവർ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും. ചുവന്ന നിറത്തിലുള്ള ഗൗൺ ധരിച്ചാണ് സൗഭാഗ്യ ചിത്രങ്ങളിലുള്ളത്. കറുത്ത നിറത്തിലുള്ള സ്യൂട്ടാണ് അർജുൻ ധരിച്ചിരിക്കുന്നത്. നിറവയറിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്ന അർജുനും സൗഭാഗ്യവും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ ആരാധകർ ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ തുടർന്നുള്ള ഇരുവരുടെയും വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് അത്രയേറെ താല്പര്യമുണ്ടായിരുന്നു. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയുടെ തുടക്കത്തിൽ അർജുൻ അഭിനയിച്ചിരുന്നു.