ഒരു വെളുത്ത കുട്ടിക്ക് ജന്മം കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, തുറന്നു പറഞ്ഞ് സയനോര

ഗായികയും സംഗീത സംവിധായകയും കൂടിയായ താരമാണ് സയനോര. വർഷങ്ങൾ കൊണ്ട് സിനിമ പിന്നണി ഗാനരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നത് താരം കരിയറിന്റെ തുടക്ക കാലം തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ…

ഗായികയും സംഗീത സംവിധായകയും കൂടിയായ താരമാണ് സയനോര. വർഷങ്ങൾ കൊണ്ട് സിനിമ പിന്നണി ഗാനരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നത് താരം കരിയറിന്റെ തുടക്ക കാലം തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കിയത്. സയനോരയുടെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. വേറിട്ട ശബ്‌ദവും ആലാപന രീതിയും തന്നെയാണ് അതിന്റെ കാരണവും. നിറത്തിന്റെ പേരിൽ താൻ വലിയ രീതിയിൽ വേർതിരുവുകൾക്ക് ഇരയാക്കപ്പെട്ടിരുന്നുവെന്നും പലരും നിറത്തിന്റെ പേരിൽ കുട്ടികാലം മുതൽ എന്നെ അവഗണിച്ചിരുന്നുവെന്നും എന്നാൽ അതിനെയൊക്കെ തരണം ചെയ്താണ് താൻ ഇവിടെ വരെ എത്തിയതെന്നും അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു.

അടുത്തിടെ സയനോരക്ക് എതിരെ വലിയ രീതിയിൽ ബോഡി ഷെയിമിങ് ഉണ്ടായിരുന്നു, നടി ഭാവന പങ്കുവെച്ച ഒരു വീഡിയോ ആണ് താരത്തിനെതിരെ ബോഡി ഷെയിമിങ് ഉണ്ടാക്കിയത്. ഇപ്പോൾ  താരം ഒരു അഭിമുഖത്തിൽ  തുറന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ കുഞ്ഞിനെകുറിച്ചാണ് സയനോര പറയുന്നത്,ഒരു വെളുത്ത കുട്ടിയ്ക്ക ജന്മം നൽകാൻ താൻ ആഗ്രഹിച്ചിരുന്നു. പ്രസവത്തിന് ശേഷം തന്റെ ഡോക്ടറോട് ആദ്യം ചോദിച്ചത് കുഞ്ഞിന്റെ നിറത്തിനെ കുറിച്ചായിരുന്നു. അന്ന് കുഞ്ഞ് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് പോലും ചോദിച്ചിരുന്നില്ല. ഇന്ന് പിന്നിലേയ്ക്ക് നോക്കുമ്പോൾ തനിക്ക് തന്നോട് തന്റെ സഹതാപം തോന്നുന്നു എന്നാണ് സയനോര പറയുന്നത്. കൗമാരക്കാരിയായ പെൺകുട്ടികൾ തന്റെ ശരീരത്തെക്കുറിച്ച് അഭിമാനിക്കണം. എന്റെ പെൺകുഞ്ഞ് വളരുകയാണ്, അവൾ ആത്മവിശ്വാസത്തോടെയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും താരം പറയുന്നു

എനിക്ക് വരുന്ന ഭർത്താവ് എങ്ങനെ ഉള്ള ആൾ ആയിരിക്കണം എന്നൊന്നും എനിക്ക് ഒരു നിര്ബന്ധവും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ജിമ്മിൽ വെച്ച് ആഷ്‌ലിയെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി. പതുക്കെ പതുക്കെ ഞാനും ജിമ്മിലെ ഇൻസ്ട്രക്ടറുമായുള്ള സംസാരം കൂടി കൂടി വന്നു. ഇത് ജിമ്മിൽ മറ്റുള്ളവരുടെ ഇടയിൽ ചർച്ച ആകുകയും ചെയ്തു. ഈ കാര്യം ഞാൻ അറിഞ്ഞപ്പോൾ അവനോട് പറഞ്ഞു എനിക്ക് വീട്ടിൽ വിവാഹം ആലോചിക്കുന്ന സമയം ആണ് ഇത്. അത് കൊണ്ട് അധികം ഇനി എന്നോട് സംസാരിക്കേണ്ട എന്ന്. അപ്പോൾ അവൻ പറഞ്ഞു എങ്കിൽ അച്ഛനോടും അമ്മയോടും സംസാരിച്ചിട്ട് നമുക്ക് വിവാഹം കഴിക്കാം എന്ന്. അങ്ങനെ ഒരു മാസത്തെ ജിമ്മിലെ പരിശീലനം കൊണ്ട് ആണ് ആഷ്‌ലിയെ ഞാൻ സ്വന്തമാക്കിയത് എന്നും സയനോര പറഞ്ഞു.