ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ വിവാഹം വേണ്ട എന്ന് വെച്ചത്, ഇനിയൊരിക്കലും എന്റെ ജീവിതത്തിൽ വിവാഹം ഉണ്ടാകില്ല

മലയാളികളുടെ പ്രിയതരമാണ് സായിപല്ലവി. നിവിൻപോളി ചിത്രം പ്രേമത്തിൽ  കൂടിയാണ് സായി അഭിനയത്തിലേക്ക് എത്തിച്ചേർന്നത്. ആദ്യ സിനിമയിൽ തന്നെ വളരെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. പിന്നീട് സായി പല്ലവിയെ തേടി നിരവധി അവസരങ്ങൾ വന്നെത്തി.…

മലയാളികളുടെ പ്രിയതരമാണ് സായിപല്ലവി. നിവിൻപോളി ചിത്രം പ്രേമത്തിൽ  കൂടിയാണ് സായി അഭിനയത്തിലേക്ക് എത്തിച്ചേർന്നത്. ആദ്യ സിനിമയിൽ തന്നെ വളരെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. പിന്നീട് സായി പല്ലവിയെ തേടി നിരവധി അവസരങ്ങൾ വന്നെത്തി. ഇപ്പോൾ ഇപ്പോൾ അന്യ ഭാഷകളിലും താരം സജീവമാണ്. അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് സായിപല്ലവി. തന്റെ ഡോകട്ർ പഠനവും അഭിനയവും ഒരുപോലെ കൊണ്ട് പോകുകയാണ് താരം. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.
നാഗ ചൈതന്യയ്‌ക്കൊപ്പം ലവ് സ്റ്റോറി എന്ന തെലുങ്കു ചിത്രത്തിലാണ് സായ് ഇപ്പോള്‍ അഭിനയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. വിരതപര്‍വ്വം ആണ് സായുടെതായി ഒരുങ്ങുന്ന മറ്റൊരു തെലുങ്ക് ചിത്രം. കലി, ഫിദ, മാരി 2, അതിരന്‍, എന്‍ജികെ, പടി പടി ലേച്ചു മനസു എന്നിവയാണ് സായുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.
വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആദ്യമായാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹത്തോട് താത്പര്യമില്ല എന്നാണ് താരം പറയുന്നത്.

വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും. അതിനാല്‍ വിവാഹം ചെയ്യില്ല. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള സായുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.ഭാവിയില്‍ താരം മനസ് മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ