Thursday, May 19, 2022
HomeFilm Newsഅവൾ പലപ്പോഴും തകർന്നുപോകുന്നത് കണ്ടിട്ടുണ്ട്': ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് സുഹൃത്ത് സയനോര !!

അവൾ പലപ്പോഴും തകർന്നുപോകുന്നത് കണ്ടിട്ടുണ്ട്’: ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് സുഹൃത്ത് സയനോര !!

ഗായികയും സംഗീത സംവിധായകയും കൂടിയായ താരമാണ് സയനോര. വർഷങ്ങൾ കൊണ്ട് സിനിമ പിന്നണി ഗാനരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നത് താരം കരിയറിന്റെ തുടക്ക കാലം തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കിയത്. ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സയനോര. ഗായികയുടെ വക്കുകൾ : ഈ ഒരു സംഭവം ഉണ്ടായ ദിവസങ്ങൾ എനിക്ക് നാന്നായി ഓർമയുണ്ട്. അവൾ വളരെ തകർന്ന് അടിഞ്ഞ് നിൽക്കുന്ന അവസ്ഥയിൽ ആണേൽ പോലും ഞങ്ങളെ എല്ലാം പിടിച്ചു നിർത്തിയിരുന്നത് അവളായിരുന്നു. ഇതിന് ശേഷം പല പല ഘട്ടങ്ങളിലും അവൾ തളർന്ന് പോയിട്ടുണ്ട്.

ഞാൻ കണ്ടിട്ടുണ്ട് അവൾ ഉറക്കം ഇല്ലാതെ നടക്കുന്നതും പിച്ചും പെയ്യും പറയുന്നതും കരയുന്നതും എല്ലാം. ഈ അഞ്ച് വർഷത്തോളം അവൾ അനുഭവിച്ച മെന്റൽ ടോർച്ചർ എന്ന് പറയുന്നത് നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിൽ വളരെ വിഷമ ജനകമാണ്. ഇപ്പോൾ ഉണ്ടായിട്ടുള്ളത് മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും ഹീനമായ ഒരു കൃത്യം നടന്നിട്ടില്ല. അത് അവളാണ് അനുഭവിച്ചിട്ടുള്ളത്. ഈ അഞ്ച് വർഷമായി ഇര ഇര എന്നല്ലാതെ അവളുടെ പേര് പോലും പറയാൻ പറ്റുന്നില്ല അതൊരു വല്ലാത്ത അവസ്ഥ ആണ്. ഈ കൂറ് മാറിയ വ്യക്തികൾ അവളുടെ അടുത്ത സുഹൃത്തുക്കൾ ആണ്. കഴിഞ്ഞ ദിവസം വരെ ചിരിച്ച് സംസാരിച്ച വ്യക്തികൾ പിറ്റേന്ന് കൂറ് മാറിയാണ് മൊഴി നൽകിയത്. ഇതെല്ലം എങ്ങനാണ് ഒരു കുട്ടി സഹിക്കുന്നത്.

ഈ അഞ്ച് വർഷത്തിനിടയിൽ 16 തവണ അവൾ വിചാരണ നേരിട്ടിട്ടുണ്ട്. ആറേഴ് വക്കിലമ്മാർ അടക്കം അവളെ മാറി മാറി ചോദ്യം ചെയ്തിട്ടുണ്ട്. അവൾ കോടതിയെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്. ആദ്യമുതലെ അവളെ ഈ വിഷയത്തെക്കുറിച്ച് ഒന്നും പുറത്ത് പാറയാതാണ് ഇരുന്നത്. അപ്പോൾ അതിനാൽ തന്നെ അവളുടെ ഈ ഒരു അവസ്ഥയിൽ സത്യം ന്യായം എന്നൊക്കെ ഉണ്ടേൽ അവൾക്ക് അനുകൂലമായ വിധി ഉറപ്പായും പ്രതീഷിക്കുന്നുണ്ട് എന്നാണ് സയനോര പറയുന്നത്.

- Advertisement -
Related News