സിനിമ ഇറങ്ങിയതിന് ശേഷം എല്ലാവരുടെയും വിചാരം അച്ഛൻ ജീവിതത്തിലും അഞ്ഞൂറാൻ ആണെന്നാണ്, വിജയരാഘവൻ പറയുന്നു

1991-ല്‍ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും സൂപ്പർ ഹിറ്റ് ചിത്രമാണ് ഗോഡ് ഫാദർ.നാടകത്തിന്റെ ഏറ്റവും മികച്ച ആചാര്യനായിരുന്ന എന്‍.എന്‍ പിള്ള  സുപ്രധാന കഥാപാത്രമായി ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ മുകേഷ്, തിലകൻ,ഇന്നസെന്റ് എന്നിവർ മികവുറ്റ…

NN-pillai.family

1991-ല്‍ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും സൂപ്പർ ഹിറ്റ് ചിത്രമാണ് ഗോഡ് ഫാദർ.നാടകത്തിന്റെ ഏറ്റവും മികച്ച ആചാര്യനായിരുന്ന എന്‍.എന്‍ പിള്ള  സുപ്രധാന കഥാപാത്രമായി ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ മുകേഷ്, തിലകൻ,ഇന്നസെന്റ് എന്നിവർ മികവുറ്റ അഭിനയം കാഴ്ച വെച്ച ചിത്രം കൂടിയാണ് ഗോഡ് ഫാദർ.അമ്മയുടെ മരണത്തിന് ശേഷം വളരെ വല്ലാത്ത മാനസികാവസ്ഥയില്‍ ഇരിക്കുമ്പോളായിരുന്നു ആ ചിത്രം അച്ഛന്റെ മുന്നിലേക്കെത്തുന്നതെന്നും അച്ഛൻ സിനിമാ പ്രവേശനം വളരെ അപ്രതീക്ഷിതമായിരുന്നുവെന്നും തുറന്ന് പറയുകയാണ് എൻ എൻ പിള്ളയുടെ മകനും മലയാളത്തിന്റെ പ്രിയ നടനുമായ വിജയരാഘവൻ.

NN Pillai
NN Pillai

വിജയരാഘവൻ തന്റെ അച്ഛനെ സിനിമയിലേക്ക് കാസ്റ് ചെയ്ത കാര്യം പറയുന്നത് ഗോഡ് ഫാദർ എന്ന ചിത്രത്തിനെ കുറിച്ച് അനുഭവങ്ങൾ പങ്ക് വെക്കുന്നതിനിടയിലായിരുന്നു.ഞാൻ വഴിയാണ് ഗോഡ് ഫാദർ എന്ന ചിത്രം അച്ഛനിലേക്കെത്തുന്നത്.എന്തെന്നാൽ ഈ കാര്യത്തെ കുറിച്ച് പറഞ്ഞു സമ്മതിപ്പിക്കാൻ വളരെ വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു.അച്ഛൻ ഇങ്ങനെയൊരു പ്രൊജെക്ടുമായി വരുന്നത് തന്നെ അമ്മയുടെ മരണത്തിന് ശേഷം വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുമ്പോളാണ്.അത് കൊണ്ട്  സിനിമ ചെയ്യുമോ ഇല്ലെയോയെന്ന് തീർച്ചയില്ലായിരുന്നു. സിനിമയുടെ കഥ കേൾക്കാമെന്ന് പറഞ്ഞത് തന്നെ വളരെ വലിയ കാര്യം തന്നെയായിരുന്നു.

NN pillai.2
NN pillai.2

നിങ്ങൾ എന്തിന് വേണ്ടിയാണ് അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിന് വേണ്ടി എന്നെ സമീപിച്ചത് എന്ന് പറഞ്ഞപ്പോൾ തന്നെ സിദ്ധിഖ്- ലാൽ പറഞ്ഞ മറുപടിയാണ് അച്ഛനെ ഏറ്റവും കൂടുതൽ ആകർഷിച്ചത്.അതെ പോലെ തന്നെ ഈ സിനിമ പുറത്തിറങ്ങിയതിന് ശേഷം എല്ലാവർക്കും ഒരു വിചാരമുണ്ട് അഞ്ഞൂറാനെ പോലെ തന്നെയാണ് അച്ഛനെന്ന്.അച്ഛൻ അങ്ങനെയുള്ള  ഒരാളല്ല.എല്ലാവർക്കും അഞ്ഞൂറാനെ പോലെ തന്നെയാണ് അച്ഛൻ സംസാരിക്കുന്നതെന്നാണ് തെറ്റിദ്ധരിച്ചത്.അതെല്ലാം തന്നെ അച്ഛൻ സിനിമയ്ക്ക് വേണ്ടി മാത്രമാണ് അഭിനയിച്ചതെന്ന് വിജയരാഘവന്‍ വ്യക്തമാക്കുന്നു.