Film News

ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി ആര്യയും സയേഷയും !!

ഒരുപാട് വിമർശങ്ങൾക്കൊടുവിൽ വിവാഹിതരായ താര ജോഡികൾ ആര്യയും സയേഷയും, കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ആയിരുന്നു സയേഷയും താനും തമ്മിലുള്ള പ്രണയബന്ധം ആര്യ പുറത്ത് വിട്ടത്. താന്‍ പ്രണയത്തിലാണെന്നും നടി സയേഷയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ആര്യ വെളിപ്പെടുത്തി. തൊട്ടടുത്ത മാസം ഇരുവരും വിവാഹിതരാവുകയും ചെയ്തു.

sayesha arya

2019 മാര്‍ച്ച്‌ 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്ബരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താരവിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ പത്തിന് ഇരുവരും ആദ്യ വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇപ്പോഴിതാ താരദമ്ബതികളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരാന്‍ പോവുകയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്. നേരത്തെയും ഇതേ കാര്യം പുറത്ത് വന്നിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് സയേഷ ഗര്‍ഭിണി ആയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

sayesha aryaസയേഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ വിലയിരുത്തി കൊണ്ടായിരുന്നു അത്തരമൊരു നിഗമനത്തിലെത്തിയത്. കോളിവുഡിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം സൂചിപ്പിച്ച്‌ കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുകയാണ്. താരദമ്ബതികളുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് മുകളിലായതോടെയാണ് വീണ്ടും ഇതേ വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ആര്യയോ സയേഷയോ അവരുടെ അടുത്തവൃത്തങ്ങളോ ഇതുവരെ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. നേരത്തെ നടി സാമന്തയുടെ പേരില്‍ സമാനമായ ആരോപണങ്ങള്‍ വന്നെങ്കിലും അതൊക്കെ സത്യമല്ലെന്ന് പറഞ്ഞ് നടി തന്നെ എത്തിയിരുന്നു. വൈകാതെ പ്രതികരണവുമായി താരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Trending

To Top
Don`t copy text!