Categories: History

ഒരു കല്ലറ തേടി

ഹ്യൂണ്ടായ് ഗെറ്റ്സിലെ സുഖകരമായ ഡ്രൈവിംഗിൽ നീലഗിരി മലയിറങ്ങുമ്പോൾ 160 ൽ പരം വർഷം പഴക്കമുള്ള ആ കാലഘട്ടം മനസ്സിൽ സങ്കൽപിച്ച് നോക്കി..
ഊട്ടിയുടെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് തന്നെ 1800 കൾക്ക് ശേഷമാണ് .ഇംഗ്ലീഷുകാരുടെ വേനൽകാല വസതിയായിരുന്നു ഊട്ടി . ഘോരവനങ്ങളായിരുന്ന ഇവിടെ ക്ക് ഇംഗ്ലീഷുകാർക്ക് മുൻപ് അധികമാരും തന്നെ കടന്നു വരാൻ ശ്രമിച്ചിരുന്നില്ലെന്ന് ചരിത്രം ഇന്നത്തെ കോഴിക്കോട് – ഊട്ടി, ഊട്ടി – കണ്ണൂർ പാതകളെല്ലാം അവർ നിർമ്മിച്ചതാണ്.
165 ൽ പരം വർഷങ്ങൾക്ക് മുൻപ് തലശ്ശേരിയിൽ നിന്നും ഒരു കുതിരവണ്ടിയിൽ പഴയ ഗൺറോ ഡാകുന്ന മൺപാതയിലൂടെ, അന്ന് ഘോരവനങ്ങളായിരുന്ന വയനാടും നീലഗിരിയും കടന്ന് ദിവസങ്ങളെടുത്ത ഫ്ളോറയുടെ ഊട്ടിയാത്ര ഒരു ചലചിത്രത്തിലെന്ന പോലെ മനസ്സിലേക്ക് വന്നു. കൊടും തണുപ്പിൽ കോടമഞ്ഞിൽ വന്യമൃഗങ്ങളെയകറ്റാൻ തീ കൂട്ടി പല സ്ഥലങ്ങളിലും ക്യാമ്പ് ചെയ്തിരിക്കാം..
അടുത്ത സന്ദർശനം തരപ്പെട്ടത് കസിനുമൊന്നിച്ച് ഡോൾഫിൻ നോസ് ട്രിപ്പ് പ്ലാൻ ചെയ്തപ്പോഴാണ്. വയനാട്ടിലെ മീനങ്ങാടി നിന്നും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലൂടെ ഗൂഡല്ലൂർ വഴി ഊട്ടി, അവിടെ നിന്നും കൂനൂർ, ഡോൾഫിൻ നോസ് ഒരു ദിവസം തിയാകില്ല പക്ഷേ ഒരു ദിവസത്തെ ട്രിപ്പായിരുന്നു പ്ലാൻ..! കൂടെ പുതുതായി വാങ്ങിയ യമഹFZ യുടെ ശേഷിയും ഒന്ന് ടെസ്റ്റ് ചെയ്യാം..
അതിരാവിലെ ഒരു കട്ട നടിച്ച് വീട്ടിൽ നിന്നുമിറങ്ങി. വഴിയിൽ നിന്നും ലഘുഭക്ഷണം. FZ ന് കയറ്റങ്ങളും വളവുകളും ഒരു പ്രശ്നമായി തോന്നിയില്ല; ഡ്രൈവ് ഈസിയാണ് അത്യാവശ്യം പവർഫുള്ളാണ്. തണുപ്പിനെ നേരിടാൻ ഹെൽമറ്റിനുള്ളിൽ ഒരു മങ്കി ക്യാപ് ധരിച്ചിരുന്നു.ചെക്പോസ്റ്റിൽ പോലീസുകാരന് ആളെ കാണണമെന്ന് നിർബ്ബന്ധം, ഹെൽമറ്റുംമങ്കി ക്യാപും ഊരി ദർശനം നൽകി.

Page: 1 2 3 4 5

Recent Posts

‘ഈഗോ ആയിരിക്കുമോ? അതോ പിണക്കം ആണൊ.?’ ഗോള്‍ഡ് റിലീസിനെ കുറിച്ച്

'പ്രേമ'ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡി'നായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിച്ചെത്തുന്ന…

13 hours ago

മിസ്റ്റര്‍ കടുവ ആന്‍ഡ് മിസിസ് കടുവ!!! സന്തോഷ നിമിഷത്തില്‍ മിറര്‍ സെല്‍ഫിയുമായി സുപ്രിയ

'കടുവ'യുടെ വിജയാഘോഷത്തില്‍ ചേര്‍ന്ന് പൃഥ്വിയ്‌ക്കൊപ്പം മിറര്‍ സെല്‍ഫിയുമായി ഭാര്യയും ചലച്ചിത്ര നിര്‍മാതാവുമായ സുപ്രിയ മേനോന്‍. പൃഥ്വിരാജിനൊപ്പം പോസ് ചെയ്യുന്ന മിറര്‍…

14 hours ago

അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ് സ്വാസിക!!

മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിൽ ഇപ്പോൾ തിളങ്ങിനിന്ന നടിയാണ് സ്വാസിക വിജയ്. ഇപ്പോൾ താരം അഭിനയിക്കുന്ന ചതുരം എന്ന ചിത്രം തീയറ്ററുകളിൽ…

15 hours ago