ഒരു കല്ലറ തേടി

ഉച്ചക്ക് മുൻപായി ഊട്ടിയിലെത്തി. ഇടക്ക് നീഡിൽ റോക്കിലും പൈക്കര ഫാൾസിലും ഇറങ്ങി തട്ടുതട്ടായുള്ള മനോഹരമായ ജലപാതമാണ് പൈക്കര. ആ മനോഹാരിതയിൽ നോക്കി എത്ര നേരമിരുന്നാലും മടുപ്പ് തോന്നില്ല. ഊട്ടിയിൽ നിന്നും നേരെ പോയത് സെന്റ്…

ഉച്ചക്ക് മുൻപായി ഊട്ടിയിലെത്തി. ഇടക്ക് നീഡിൽ റോക്കിലും പൈക്കര ഫാൾസിലും ഇറങ്ങി തട്ടുതട്ടായുള്ള മനോഹരമായ ജലപാതമാണ് പൈക്കര. ആ മനോഹാരിതയിൽ നോക്കി എത്ര നേരമിരുന്നാലും മടുപ്പ് തോന്നില്ല.
ഊട്ടിയിൽ നിന്നും നേരെ പോയത് സെന്റ് സ്റ്റീഫൻസ് ചർച്ചിലേക്ക് .സഹൃദയനായ കസിൻ കൂടെയുണ്ടായിരുന്നത് പറഞ്ഞല്ലോ. ഞങ്ങൾകല്ലറകൾ പരിശോധിക്കാൻ തുടങ്ങി.നൂറ്റൻപതും ഇരുന്നൂറും വർഷം പഴക്കമുള്ള കല്ലറകൾ കാര്യമായ കേടുപാടുകളില്ലാതെ ഇന്നും നിലനിൽക്കുന്നു. പേരുകളും മരണ ദിവസവും ഉദ്യോഗപ്പേരുമെല്ലാം രേഖപ്പെടുത്തിയിരുന്നു. ചിലതിന് മുകളിൽ പൂക്കൾ വെച്ചിരിക്കുന്നു. തങ്ങളുടെ പൂർവ്വികരുടെ വിശ്രമസ്ഥലം സന്ദർശിക്കാൻ ഇന്നും ഇംഗ്ലണ്ടിൽ നിന്നും സ്കോട്ലന്റിൽ നിന്നുമെല്ലാം പിൻഗാമികൾ വരാറുണ്ടത്രേ. അവരിലാരെങ്കിലുമകാം ആ പൂക്കൾ വെച്ചത്.
കല്ലറകളിലെ ഫലകങ്ങളിൽ കൊത്തിയ പേരുകളിൽ ഞങ്ങൾ ഫ്ലോറയെ തിരഞ്ഞു. പക്ഷേഫലം നിരാശ മാത്രം .അപ്പോൾ പള്ളിയങ്കണത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾ ( ഒരാൾ 15-16 വയസ്സ് തോന്നിക്കുന്ന കുട്ടിയാണ് ) ഞങ്ങളുടെ സമീപം വന്ന് ആരുടെ കല്ലറയാണ് തിരയുന്നതെന്ന് ചോദിച്ചു. മലയാളികളാണ്. ഞാൻ കാര്യങ്ങൾ ഒരു സങ്കോചവും കൂടാതെ അവരോട് പറഞ്ഞു. പരിചയപ്പെട്ടപ്പോൾ അവർ കണ്ണൂർ തലശ്ശേരിക്കടുത്താണ്. ബ്രണ്ണൻ എന്ന നാമം അവർക്ക്‌ സുപരിചിതവുമാണ്.ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കു നായി വന്നവർ ആഘോഷങ്ങൾ രാത്രിയായതിനാൽ പകൽ ഊട്ടി ചുറ്റാനിറങ്ങിയതാണത്രെ. കാര്യങ്ങൾ കേട്ടപ്പോൾ തിരച്ചിലിൽ അവരും പങ്കു ചേർന്നു.

Leave a Reply