നിയമം എല്ലാവര്‍ക്കും ബാധകമല്ലേ…സഞ്ജു ടെക്കിയ്‌ക്കെതിരെ സീക്രട്ട് ഏജന്റ്

പ്രമുഖയൂട്യൂബറാണ് സഞ്ജു ടെക്കി. വ്യത്യസ്ത ഐഡിയകളുമായി ശ്രദ്ധേയനായ ഇന്‍ഫ്‌ലുവന്‍സറും മില്ല്യണ്‍ സബ്‌സ്‌ക്രൈബേര്‍സും ഉള്ളയാളാണ് സഞ്ജു. അതേസമയം സഞ്ജുവിന്റെ നിയമലംഘനത്തിനെതിരെ രംഗത്തെത്തിയിരുന്നു യൂട്യൂബര്‍ സീക്രട്ട് ഏജന്റ്.

വാഹനങ്ങളില്‍ കൂളിംഗ് ഫിലിം സ്റ്റിക്കര്‍ എന്നിവ ഒട്ടിക്കുന്നത് നിയമലംഘനമാണ്. കനത്ത പിഴ ലഭിക്കുന്ന കുറ്റങ്ങളാണ്. അടുത്തിടെയാണ് വാഹനം മോഡിഫൈ ചെയ്തും സ്റ്റിക്കര്‍ പതിപ്പിച്ചതിനും ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ ജയിലിലായ സംഭവമുണ്ടായത്.
സഞ്ജു ടെക്കിക്കും നിയമലംഘനത്തിനെതിരെ പല തവണ നടപടിയെടുത്തിട്ടും വീണ്ടും അദ്ദേഹം അതേ തെറ്റ് ആവര്‍ത്തിക്കുകയാണെന്ന് സീക്രട്ട് ഏജന്റ് പറയുന്നു.

സഞ്ജു സുഹൃത്തിനെ പ്രാങ്ക് ചെയ്യുന്ന വീഡിയോയാണ് സംഭവം. കാറിന്റെ പുറത്ത് നിറയെ സണ്ണി ലിയോണ്‍ ചിത്രങ്ങള്‍ പതിപ്പിച്ച് സുഹൃത്തിനെ കണ്ണ് പൊത്തി കാറിലേക്ക് കൊണ്ട് വന്ന് പ്രാങ്ക് ചെയ്യുന്നതാണ് വീഡിയോ. കാര്‍ നിരത്തിലേക്കിറക്കുന്നതാണ് സംഭവം.

ഇത്തരത്തില്‍ വാഹനം റോഡില്‍ ഇറക്കാന്‍ പാടില്ല എന്ന് അറിഞ്ഞുകൊണ്ട് സഞ്ജു ചെയ്തതിനെയാണ് സീക്രട്ട് ഏജന്റ് വിമര്‍ശിക്കുന്നത്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറയുന്നു. തെറ്റെല്ലാം ചെയ്തിട്ട് ഫൈന്‍ അടച്ചിട്ട് മാത്രം കാര്യമില്ല, പൊതുജനത്തിനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറയുന്നു.

Anu B