ദില്‍ഷയുടെ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക്ക് സര്‍ജറി!! കമന്റിന് മറുപടി നല്‍കി താരം!

പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ഡാന്‍സ് റിയാലിറ്റി ഷോ വഴി മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയ താരമാണ് ദില്‍ഷ. ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ ഫോറിന്റെ വിജയി കൂടി ആയ താരത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദില്‍ഷയുടെ തുടക്ക കാലത്തെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്ന ഈ അവസരത്തില്‍ ദില്‍ഷ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ലുക്ക് മാറ്റിയതാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഇപ്പോഴിതാ തന്നെ കുറിച്ചുള്ള ഇത്തരം കമന്റുകള്‍ക്ക് മറുപടിയുമായി ദില്‍ഷ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്. എന്താണ് താരത്തിന്റെ മേക്കോവറിന്റേയും സൗന്ദര്യത്തിന്റേയും രഹസ്യം എന്ന് ചോദിക്കുന്നവരോട് ദിലുവിന്റെ മറുപടി ഇതായിരുന്നു… ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്നാണ് പലരും പറയുന്നത്… ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല..

എന്റെ കൈയ്യില്‍ അതിന് മാത്രമുള്ള പണം ഒന്നുമില്ലെന്നും താരം പറയുന്നു. ഞാന്‍ കുറച്ച് തടിച്ചിട്ടുണ്ട്. പിന്നെ എന്റെ പല്ല് വളരെ ബോര്‍ ആയിരുന്നു അത് ക്ലിപ്പിട്ട് നേരെയാക്കി. അപ്പോള്‍ തന്നെ മുഖത്തിന് കാര്യമായ മാറ്റങ്ങള്‍ വന്നു എന്നും ദില്‍ഷ പറയുന്നു.. അല്ലാതെ താന്‍ ഒന്നും ചെയ്തിട്ടില്ല എന്നും ദില്‍ഷ അഭിമുഖത്തിലൂടെ പറയുന്നു. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ തന്നെ ആദ്യത്തെ ലേഡി വിന്നര്‍ ആണ് ദില്‍ഷ പ്രസന്നന്‍.

ബിഗ് ബോസ് വീട്ടില്‍ അതിജീവനത്തിന്റെ 100 ദിവസങ്ങള്‍ താണ്ടി.. മാനസികമായും ശാരീരകമായും വന്ന ഓരോ ടാസ്്കുകളും വിജയിച്ച് മുന്നേറിയ താരം ഒടുവില്‍ ബിഗ് ബോസ് വിജയി ആവുകയായിരുന്നു.

തന്റെ നിലപാടുകളും ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ ദില്‍ഷയുടെ വിജയം പക്ഷേ ചിലരെയെങ്കിലും ചൊടിപ്പിച്ചിരുന്നു. ഈ വിജയത്തിന് ദില്‍ഷ അര്‍ഹയല്ലെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അവരില്‍ ചിലര്‍ എങ്കിലും ഇപ്പോള്‍ മാറി ചിന്തിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Previous articleനടന്‍ വിക്രം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍
Next articleഐശ്വര്യ ലക്ഷ്മിയുടെ നിര്‍മ്മാണം, കേന്ദ്ര കഥാപാത്രമായി സായ് പല്ലവി- ഗാര്‍ഗിയുടെ ട്രെയ്‌ലര്‍