മലയാളിയെ ഞെട്ടിപ്പിച്ച കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ സീക്രട്ട് ഹോം തിയ്യേറ്ററിലേക്ക്. അഭയകുമാര്‍ കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യത്തിന്റെ കാഴ്ചകളുമായി മാര്‍ച്ച് 15 ന് പ്രദര്‍ശനത്തിന് എത്തുകയാണ് സീക്രട്ട് ഹോം.
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്. വിചാരണ തുടങ്ങുവാന്‍ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ചിത്രത്തില്‍ ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ – വിജീഷ് ജോസ്, ലൈന്‍ പ്രൊഡ്യൂസര്‍ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ – അനീഷ് സി സലിം, എഡിറ്റര്‍ – രാജേഷ് രാജേന്ദ്രന്, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോര്‍ – ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ – ചാള്‍സ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – അനീഷ് ഗോപാല്‍, ആര്‍ട്ട് ഡയറക്ടര്‍ – നിഖില്‍ ചാക്കോ കിഴക്കേത്തടത്തില്‍, മേക്ക് അപ്പ് – മനു മോഹന്‍, കോസ്റ്റ്യൂംസ് – സൂര്യ ശേഖര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രശാന്ത് വി മേനോന്, സുഹാസ് രാജേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഷബീര്‍ മാലവട്ടത്ത്, ഫിനാന്‍സ് കണ്ട്രോളര് – അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് – പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റില്‍സ് – ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈന്‍ – ആന്റണി സ്റ്റീഫന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍,പി ആര് ഓ ശബരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍ .