മക്കളുടെ ചിത്രം എടുക്കരുത് വിലക്കുമായി നടൻ സൂര്യ !!

നടി നടന്മാരുടെ ജീവിതത്തിലേക്ക് വലിഞ്ഞുകയറി ചെല്ലാൻ പല മാധ്യമങ്ങൾക്കും ഇഷ്ടമാണ്. അവരുടേതായ നിമിഷങ്ങളിൽ പോലും ക്യാമറയും മൈക്കും ആയി ചെന്ന് കയറുമ്പോൾ അവർക്കുണ്ടാകുന്ന അസ്വസ്ഥകൾ പോലും ഇവർ പരിഗണിക്കാറില്ല. അത്തരത്തിൽ ഒരവസരത്തിൽ പ്രതികരിച്ച തമിഴ് നടൻ സൂര്യയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. മക്കളായ ഡിയയ്ക്കും ദേവിനും ഒപ്പം മുംബയിലെ ഹോട്ടലിൽ എത്തിയതായിരുന്നു സൂര്യയും ജ്യോതികയും. എന്നാൽ ഹോട്ടലിൽ നിന്ന് ഇറങ്ങിയ സൂര്യയെയും ജ്യോതികയെയും കുഞ്ഞുങ്ങളെയും പാപ്പരാസികൾ വളഞ്ഞു.

എന്നാൽ തന്റെയും ജ്യോതികയുടെയും ഫോട്ടോ എടുത്തുകൊള്ളൂ എന്നും കുഞ്ഞുങ്ങളെ ഫോട്ടോ എടുക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നും താരം പാപ്പരസികളോട് അഭ്യര്തിച്ചു. തുടർന്ന് ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ കാറിൽ കയറാൻ ശ്രമിക്കുമ്പോൾ കുട്ടികളെയും പാപ്പരാസികൾ വളയുകയും ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാൽ ഇതോടെ സൂര്യയുടെ ക്ഷമ നശിച്ചെങ്കിലും സംയനം പാലിച്ചു ഇവരോട് വീണ്ടും അഭ്യർത്ഥിക്കുകയാണ് താരം ചെയ്തത്. ക്ഷമ നശിച്ചിട്ടും മാതൃകാപരമായി പെരുമാറിയ സൂര്യയെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയാണ്

Previous articleകണ്ണുകൾക്കൊണ്ടഭിനയിക്കുന്ന രാജേഷ് മാധവൻ !!
Next articleബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പേ ശ്രീനിയും പേളിയും എല്ലാം പറഞ്ഞ് തന്നിരുന്നു!!! നവീന്‍ അറക്കല്‍