‘അന്ന് ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന 17കാരന്‍ ഇന്ന് ഉലകനായകനായി’! ഓര്‍മ്മകള്‍ പങ്കുവച്ച് സീമ

മലയാള സിനിമയുടെ ‘സീമ’. മലയാളിയ്ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങളെ സീമ സമ്മാനിച്ചിട്ടുണ്ട്. അവളുടെ രാവുകളിലൂടെയാണ് സീമയുടെ സിനിമാ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നത് സിനിമ അവര്‍ക്ക് നല്‍കിയ അംഗീകാരത്തിന്റെ സാക്ഷ്യമാണ്. ഇപ്പോള്‍…

മലയാള സിനിമയുടെ ‘സീമ’. മലയാളിയ്ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങളെ സീമ സമ്മാനിച്ചിട്ടുണ്ട്. അവളുടെ രാവുകളിലൂടെയാണ് സീമയുടെ സിനിമാ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നത് സിനിമ അവര്‍ക്ക് നല്‍കിയ അംഗീകാരത്തിന്റെ സാക്ഷ്യമാണ്.

ഇപ്പോള്‍ സീമ ഫ്ളവേഴ്സ് ഒരു കോടി വേദിയില്‍ എത്തിയ വിശേഷമാണ് വൈറലായകുന്നത്. വേദിയില്‍ ഉലകനായകന്‍ കമല്‍ഹാസനെ കുറിച്ച് സീമ പങ്കുവച്ച് വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്.

താന്‍ സിനിമയില്‍ വന്ന കാലത്ത് 17 വയസ്സുകാരനായ ഒരു പയ്യന്‍ തന്നെ നൃത്തം പഠിപ്പിച്ചത്. എല്ലാവരോടും വളരെ കാര്‍ക്കശ്യത്തോടെ ഇടപെട്ട പയ്യന്‍ തന്നോടും വളരെ ഗൗരവത്തോടെയാണ് സംസാരിച്ചതെന്നും സീമ പറയുന്നു. ആ പയ്യനാണ് ഇന്നത്തെ ഉലകനായകന്‍ കമല്‍ ഹാസന്‍ എന്ന് സീമ പറഞ്ഞു.

സിനിമയില്‍ തിളങ്ങി നിന്ന സമയത്തെടുത്ത ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സീമ പറഞ്ഞു. ബിസിനസ്സ് കാര്യങ്ങളില്‍ കൂടുതകള്‍ ശ്രദ്ധ കൊടുക്കാന്‍ അഭിനയത്തില്‍ നിന്ന് ഒരിടവേള എടുത്തത്.
Kamal Haasan
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിമ്പ്യന്‍ അന്തോണി ആദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ താരം തിരികെഎത്തിയത്. ചിത്രത്തിന്റെ സംവിധായകനായ ഭദ്രനാണ് ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ ഒരു കഥാപാത്രമുണ്ടെന്നും സീമ തന്നെ ആ കഥാപാത്രം ചെയ്യണമെന്നും പറഞ്ഞതെന്ന് സീമ പറയുന്നു. നീണ്ട പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചു വന്നപ്പോള്‍ അഭിനയിക്കുമ്പോള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും സീമ പറഞ്ഞു.