ഒരു ദിവസം മൂന്ന് നേരം കഴിക്കേണ്ട ഗുളികയുടെ വില പതിനെണ്ണായിരം!

ശരണ്യയുടെ അവസ്ഥ പറഞ്ഞു കൊണ്ട് പലപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് സീമ ജി നായർ ആണ്. വളരെ പരിതാപകരമായ ഒരു അവസ്ഥയിൽ കൂടിയാണ് ശരണ്യ ഇപ്പോൾ കടന്നു പോകുന്നത് എന്ന് സീമ പറഞ്ഞിരുന്നു. കോവിഡ്…

ശരണ്യയുടെ അവസ്ഥ പറഞ്ഞു കൊണ്ട് പലപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് സീമ ജി നായർ ആണ്. വളരെ പരിതാപകരമായ ഒരു അവസ്ഥയിൽ കൂടിയാണ് ശരണ്യ ഇപ്പോൾ കടന്നു പോകുന്നത് എന്ന് സീമ പറഞ്ഞിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും ഇപ്പോൾ നെഗറ്റീവ് ആയി. എന്നാൽ ന്യുമോണിയ കൂടി ശരണ്യയ്ക്ക് പിടിപെട്ടതിനാൽ ഗുരുതരമായ ആരോഗ്യപ്രശനങ്ങൾ ആണ് ശരണ്യ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഒരു ആയുസ്സിൽ അനുഭവിക്കാൻ കഴിയുന്നതിൽ അധികം വേദനയാണ് ഇപ്പോൾ തന്നെ ശരണ്യ അനുഭവിച്ച് കഴിഞ്ഞത്, ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും.

seema about saranya
seema about saranya

ശരണ്യയെ വീണ്ടും റൂമിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ സ്ഥിതി മോശം ആയതിനെ തുടർന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ശ്വാസം എടുക്കാൻ ആവാത്ത സാഹചര്യത്തിൽ ട്രക്കിയോസ്റ്റമി ചെയ്തു തൊണ്ട തുളച്ചാണ് ഇപ്പോൾ ശ്വാസം നൽകി വരുന്നത്. പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ ശരണ്യയുടെ ചികിത്സ. മുപ്പത്തിയാറ് ദിവസങ്ങൾ കൊണ്ട് തന്നെ ലക്ഷങ്ങൾ ആണ് ശരണ്യയുടെ ചികിത്സയ്ക്ക് ആയത്. ശരണ്യയ്ക്ക് ഒരുനേരം കഴിക്കേണ്ട ഒരു ഗുളികയുടെ വില ആറായിരം രൂപ ആണ്. ഈ ഗുളിക തന്നെ ദിവസം മൂന്ന് നേരം കഴിക്കണം. വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് ഇപ്പോൾ വീണ്ടും ശരണ്യയുടെ കുടുംബം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ശരണ്യയ്ക്ക് വീട് വെച്ചപ്പോൾ പലരും ചോദിച്ചിരുന്നു ആയിരത്തി നാനൂറ് സ്‌ക്വയർ ഫീറ്റിന്റെ വീട് വയ്ക്കണോ എന്ന്.

saranya sasi latest news
saranya sasi latest news

എന്നാൽ ആദ്യം ഉദ്ദേശിച്ചിരുന്നത് തൊള്ളായിരം സ്‌ക്വയർ ഫെസ്റ്റിന്റെ വീട് വെയ്ക്കാൻ ആയിരുന്നു. എന്നാൽ ആ സമയത്ത് അമേരിക്കയിൽ ഉള്ള രണ്ടു പേര് വിളിച്ചിട്ട് പറഞ്ഞു ആ കുട്ടിക്ക് കുറച്ച് കൂടി സൗകര്യം ഉള്ള ഒരു വീട് പണിത് നൽകാനും അതിനു വേണ്ട സാമ്പത്തിക സഹായം അവർ ചെയ്യാമെന്നും. അങ്ങനെയാണ് ആ വീട് നിർമ്മിച്ചത്. ഇനിയും ശരണ്യയെ സഹായിക്കണം എന്ന് പറഞ്ഞാൽ കൂട്ടത്തിൽ ചിലർ എങ്കിലും എനിക്കെതിരെയും തിരിയും. അത് കൊണ്ട് എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നുമാണ് സീമ ഇപ്പോൾ പറയുന്നത്.