അവൾക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയും കടമ്പകൾ ഏറെയാണ്!

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ…

seema about saranya

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടി. സൗന്ദര്യവും കഴിവും ധാരാളം ലഭിച്ച ഒരു താരമായിരുന്നു ശരണ്യ, എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് ക്യാൻസർ എന്ന വില്ലൻ വൈകാതെ എത്തി. ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്.എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ ആണ് ട്യൂമർ അവളെ വീണ്ടും തേടിയെത്തിയത്.രോഗം മൂർച്ഛിച്ചതോടെ വീണ്ടും ശാസ്ത്രക്രീയയ്ക്ക് വിധേയായിരിക്കുകയാണ് ശരണ്യ. കഴിഞ്ഞ ദിവസം ശ്രീചിത്ര ഹോസ്പിറ്റലിൽ വെച്ചാണ് ശരണ്യയുടെ ശസ്ത്രക്രീയ നടന്നത്.

Saranya
Saranya

ഇപ്പോൾ ശരണ്യയുടെ രോഗത്തെ കുറിച്ച് ആരാധകരോട് പറഞ്ഞിരിക്കുകയാണ് ശരണ്യയുടെ അടുത്ത സുഹൃത്തും നടിയും ആയ സീമ ജി നായർ. ‘ശരണ്യയുടെ സർജറി വിജയകരം ആയിരുന്നുവെകിലും അവൾക്ക് ഇത് വരെ ഹോസ്പിറ്റൽ വിട്ട് വീട്ടിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അവൾ ഇന്ന് ഡിസ്ചാർജാകും. അവൾ സുഖമായി വരികയാണ്. എന്നാൽ ഇനിയും കടമ്പകൾ ഒരുപാട് ആണ്. അവൾക്ക് ഇനി ഫിസിയോതെറാപ്പി വേണമെന്ന് ഡോകട്ർമാർ പറഞ്ഞിട്ടുണ്ട്. കഴുത്തിൽ രണ്ടും, ബ്രെയിനിൽ ഒൻപതുമായി പതിനൊന്നു സർജറികൾ ആണ് അവൾ ഈ ചുരുങ്ങിയ കാലയളവിൽ നേരിട്ടത്.

ശരിക്കും അവൾ ദൈവത്തിന്റെ കുഞ്ഞാണ്. അല്ലെങ്കിൽ ഈ പ്രായത്തിൽ ഇത്രയും സർജറികൾ അതിജീവിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമായിരുന്നില്ല. എങ്കിലും ഇപ്പോഴും ഒന്നും അവസാനിച്ചിട്ടില്ല. ഒരുപാട് കടമ്പകൾ ഇനിയും ഉണ്ട്. കൂടുതൽ വിശേഷങ്ങൾ ഇനി ശരണ്യയുടെ ചാനൽ വഴി നിങ്ങൾക്ക് അറിയാൻ പറ്റുമെന്നും സീമ പറഞ്ഞു.