അവളുടെ കിടപ്പു കണ്ടപ്പോൾ പെട്ടെന്ന് ശരണ്യയെ എനിക്കോർമ്മവന്നത് സീമ ജി നായർ !!

കുടുംബ പ്രേഷകരുടെ ഇഷ്ട താരമാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും മറ്റും താരം ഇപ്പോഴും സജീവം തന്നെയാണ്. നടി ശരണ്യയുടെ അപ്രതീഷിതമായ വിയോഗം സീമ ജി നായർ എന്ന നടിയെ വ്യക്തിപരമായി തളർത്തിയിരുന്നു.…

കുടുംബ പ്രേഷകരുടെ ഇഷ്ട താരമാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും മറ്റും താരം ഇപ്പോഴും സജീവം തന്നെയാണ്. നടി ശരണ്യയുടെ അപ്രതീഷിതമായ വിയോഗം സീമ ജി നായർ എന്ന നടിയെ വ്യക്തിപരമായി തളർത്തിയിരുന്നു. ശരണ്യയുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് സീമ. അതിനാൽ തന്നെ ശരണ്യയുടെ മരണം സീമക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച സംഭാവനകളിൽ പ്രഥമ മദർതെരേസ പുരസ്‌കാരം സീമയെ തേടി എത്തിയത്.

സാമൂഹിക രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്നവർക്കാണ് ഈ അവാർഡ് ലഭിച്ചത്. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അഥീന വിടരും മുൻപേ കൊഴിഞ്ഞു പോയ എന്റെ പ്രിയപ്പെട്ടവൾ… കുറെ നാളുകൾക്കു മുന്നേ അഥീന മോളുടെ അമ്മ ബിൻസിയുടെ ഫോൺ കാൾ ആണ് എനിക്കു വന്നത്. ശാന്തിവിള ദിനേശേട്ടനെ വിളിച്ചാണ് എന്റെ നമ്പർ എടുത്തത്. ആ വിളി വന്ന ദിവസം എനിക്കോർമയുണ്ട്. ഞാനും ശരണ്യയുടെ നാത്തൂൻ രജിതയും കൂടി ആഴിമല അമ്പലത്തിലെ തിരുമേനിയെ കാണാൻ പോയ ദിവസം ആയിരുന്നു. ശരണ്യയുടെ ചടങ്ങുകളെ കുറിച്ച് ചോദിക്കാനാണ് പോയത്. അന്ന് അഥീനയുടെ അമ്മ ബിൻസി വിളിച്ചപ്പോൾ ആകെ എന്നോട് പറഞ്ഞത് എന്നെ ഒന്ന് കാണണം എന്നയിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവളെ കാണാൻപോയി. അവളുടെ കിടപ്പു കണ്ടപ്പോൾ പെട്ടെന്ന് ശരണ്യയെ എനിക്കോർമ്മ വന്നു.

അവളെ കുറിച്ച് ഞാൻ ഒരു വ്ലോഗും ചെയ്തു “ശരണ്യയെ പോലെ അഥീന” എന്നും പറഞ്ഞു. പിന്നെ അവൾ എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. നെല്ലിക്കുഴി പീസ് വാലിയിൽ കൊണ്ടുപോയി ഫിസിയോ തെറാപ്പിയിലൂടെ കൈകാലുകളുടെ ചലന ശേഷി വീണ്ടെടുക്കാൻ ശ്രമിച്ചു. ഈ കഴിഞ്ഞ 18 ന് അവളുടെ പിറന്നാൾ ആയിരുന്നു, ചെല്ലാം എന്ന് പറഞ്ഞെങ്കിലും ആ വാക്കുപാലിക്കാൻ എനിക്ക് സാധിച്ചില്ല. ഇന്നലെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ഒരുറക്കത്തിന്റെ രൂപത്തിൽ ഒരിക്കലും ഉണരാത്ത ഉറക്കമായി. സ്നേഹിച്ചവരെയെല്ലാം വേദനയിലാക്കി അവൾ യാത്രയായി. 18 ന് കാണാൻ വരാം എന്നു പറഞ്ഞ വാക്ക് പാലിക്കാനായി ഞാൻ ഇന്ന് അവളുടെ നാടായ നെടുങ്കണ്ടത്തിനു പോകുന്നു. അവസാനമായി അവളെ ഒരു നോക്കു കാണാൻ. എന്നെ നോക്കി അവൾ നിഷ്കളങ്കമായി ചിരിക്കില്ല എന്നറിയാം, എന്നാലും…