ചാരിറ്റി നിര്‍ത്താം എന്ന് വിചാരിക്കുമ്പോഴാണ്‌ അങ്ങനെ സംഭവിക്കുന്നത്- സീമ ജി നായര്‍

സീമ ജി നായരെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഒരു അഭിനേത്രി എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തക കൂടിയായ താരം ഒരുപാട് പേര്‍ക്ക് ഇതിനോടകം തന്നെ…

സീമ ജി നായരെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഒരു അഭിനേത്രി എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തക കൂടിയായ താരം ഒരുപാട് പേര്‍ക്ക് ഇതിനോടകം തന്നെ കൈത്താങ്ങായി മാറിയിട്ടുണ്ട്. നടി ശരണ്യ ഉള്‍പ്പെടെയുള്ള കാന്‍സര്‍ രോഗികള്‍ക്കായി സഹായം എത്തിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയിരുന്നു സീമ. ഇത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യുന്നു എങ്കിലും താരത്തിന് ഇതിന്റെ പേരില്‍ ഒരുപാട് പഴികളും കേള്‍ക്കണ്ടി വന്നിട്ടുണ്ട്.

അങ്ങനെ ചാരിറ്റി നിര്‍ത്താം എന്ന വിചാരിക്കുമ്പോള്‍ പക്ഷേ അത് നിര്‍ത്താന്‍ പറ്റാത്ത സാഹര്യങ്ങള്‍ വന്നു ചേരുന്നതിനെ കുറിച്ചാണ് നടി പറയുന്നത്… താരത്തിന്റെ വാക്കുകളിലേക്ക്… ഈ ഭൂമിയില്‍ നിന്ന് പോവുന്നതിന് മുന്‍പ് നന്മകള്‍ ചെയ്യണമെന്നാണ് തന്റെ കാഴ്ചപാട്. അതുകൊണ്ടാണ് ജീവിതവും തൊഴിലും മറ്റുള്ളവരുടെ ജീവിതവും വേദനയും അറിഞ്ഞ് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നത്. ഒരുപാട് തവണ ചാരിറ്റിയൊക്കെ നിര്‍ത്താം എന്ന് തോന്നിയിട്ടുണ്ട്, അത് ചില സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മനസിനെ വേദനിപ്പിക്കുന്ന മോശം അനുഭവങ്ങളില്‍ നിന്നാണ്. പക്ഷേ പുറത്ത് നിന്നുള്ളവരില്‍ നിന്നും അങ്ങനെ ഉണ്ടായിട്ടില്ല.

നമ്മുടേതായി ഒത്തിരി പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ഇത് വേണോ എന്ന് വിചാരിച്ചിട്ടുണ്ട്. ഉദ്ദാഹരണം പറഞ്ഞാല്‍ ശരണ്യയുടെ കാര്യമാണ്. അവളുടെ ചികിത്സയ്ക്കും വീട് ഉണ്ടാക്കിയതിനുമൊക്കെ പൈസ വന്നത് ശരണ്യയുടെ അക്കൗണ്ടിലേക്ക് തന്നെയാണ്. ശരണ്യ പോയതിന് ശേഷവും വീടിന്റെ ആധാരവും പവര്‍ ഓഫ് അറ്റോണിയും ഞാന്‍ വാങ്ങിച്ച് വെച്ചിരിക്കുകയാണ് എന്നൊക്കെയാണ് പറയുന്നത്.

കുറച്ച് കാലം കഴിയുമ്പോള്‍ സീമ ജി നായര്‍ ആ വീടും കൊണ്ട് പോകും എന്നൊക്കെയാണ് ഓരോരുത്തരും പറയുന്നത്. ഇതൊക്കെ കേട്ടപ്പോള്‍ എല്ലാം നിര്‍ത്താം എന്ന് തോന്നി. അങ്ങനെ വിചാരിക്കുന്നിടത്ത് നിന്നും മറ്റൊന്ന് താന്‍ തുടങ്ങി വെക്കും. ഞാന്‍ അതിന്റെ പിന്നാലെ പോവും. എനിക്ക് ഇത് നിര്‍ത്താന്‍ കഴിയില്ല. നിര്‍ത്തണം എന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ ആരെങ്കിലും സഹായം ചോദിച്ച് വിളിയ്ക്കും. അത് കണ്ടില്ല, കേട്ടില്ല എന്ന് നടിയ്ക്കാന്‍ എനിക്ക് സാധിക്കില്ല.