വിവാഹം പ്രണയമോ, അറേഞ്ച്ഡോ അല്ല! ജീവിതത്തിൽ കുറെ പ്രശ്നങ്ങളും, ചതിയും അനുഭവിച്ചിട്ടുണ്ട്; സീമ ജി നായർ 

നടി എന്നതിന് പുറമെ   ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്  സീമ ജി നായർ. അമ്മയുടെ അസുഖ കാലം, വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ, മകനുണ്ടായ ആരോ​ഗ്യ പ്രശ്നം തുടങ്ങിയ വിഷമഘട്ടങ്ങളെയെല്ലാം സീമ ജി നായർ അഭിമുഖീകരിച്ചു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ,വേർപിരിയലിനെക്കുറിച്ചും സംസാരിക്കുകയാണ് സീമ ജി നായർ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കവെയാണ് വിവാഹം ചെയ്ത വ്യക്തി തന്റെ  ജീവിതത്തിലേക്ക് കടന്ന് വന്നത്

പ്രണയ വിവാഹമാണോ എന്ന് ചോദിച്ചാൽ പ്രണയ വിവാഹമല്ല. അറേഞ്ച്ഡ‍് മാര്യേജ് ആണോ എന്ന് ചോദിച്ചാൽ അറേഞ്ച്ഡ് മാര്യേജും അല്ല, തന്റേത്  ആക്സിഡന്റലി നടന്ന വിവാഹ​മാണ്, അയാൾക്കും ജീവിതത്തിൽ കുറേ പ്രശ്നങ്ങളും ദുഖങ്ങളും ഉണ്ടായിട്ടുണ്ടെന്നും  വഞ്ചന അനുഭവിച്ചിട്ടുണ്ടെന്നും  അതൊക്കെ തനിക്ക് നന്നായി അറിയാമായിരുന്നു സീമ  പറയുന്നു. ഒരു ചാരിറ്റി പ്രവർത്തനം പോലെ അങ്ങനെയൊരു ജീവിതത്തിലേക്ക് താൻ  പോയതാണ്.കാരണം ഒരുപാട് ദുഖം അനുഭവിച്ച് നിന്നയാളെ   ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. അതിനുമൊരു  കാരണം ഉണ്ടെന്നു സീമ പറയുന്നു.

അമ്മയുടെ ആരോ​ഗ്യ പ്രശ്നം മോശമായി  പോകുന്നു. അച്ഛനും അല്ല. ചേച്ചിയും സഹോദരനും സെറ്റിൽഡ് ആയി, ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുമോ എന്ന ചിന്തയിലാണ്  വിവാഹ ജീവിതത്തിലേക്ക് പോയത്, ഏതൊരുെ പെൺകുട്ടിയും ആ​ഗ്രഹിച്ചത് പോലെ തന്നെ വിവാഹം നടന്നു. അമ്മയുടെ കണക്കുകൂട്ടലുകളും  കൃത്യമായിരുന്നു എന്ന് തോന്നുന്നു, രണ്ട് ധ്രുവങ്ങളിൽ പെട്ട രണ്ട് വ്യക്തികൾ ഒന്നാകുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും  ജീവിതത്തിലുണ്ടായി എന്നും അങ്ങനെ  ഒരുപാട് പ്രശ്നങ്ങളെ ഫേസ് ചെയ്യേണ്ടി വന്നു, അദ്ദേഹത്തിന് ചിലപ്പോൾ  പൊരുത്തപ്പെടാൻ പറ്റിക്കാണില്ല. അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിഷൻ വേറെ ആയിരുന്നിരിക്കണം. അയാളിങ്ങനെ ആയത് കൊണ്ട് താനിങ്ങനെ ആയി എന്ന് പറയുന്നതിൽ അർത്ഥമില്ല. ഡിവോഴ്സിലേക്കെത്തുമ്പോൾ ഒരുപാട് പ്രശ്നങ്ങൾനേരിട്ടുവെന്നും സീമ വെളിപ്പെടുത്തി. സിനിമയുമായി ബന്ധമുള്ള ആളല്ല മുൻ ഭർത്താവെന്നും . പക്ഷെ സിനിമാക്കാരുമൊക്കെയായി അടുത്ത ബന്ധമുണ്ട്. ആര്‍ട്ടിസ്റ്റുകളെ പരിപാടികള്‍ക്കായി ദുബായിലേക്ക് കൊണ്ടു പോകുമായിരുന്നു. ഇന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ ആളുകളുടെയൊക്കെ സുഹൃത്താണ് അദ്ദേഹം വേറെ കല്യാണം കഴിക്കുകയും സുഖമായി ജീവിക്കുകയും ചെയ്യുന്നു നടി പറയുന്നു