അവൾക്കണിയാൻ വേണ്ടി നഴ്‌സുമാർ ഒരു ഗൗൺ കൊണ്ട് തന്നു, ഇത് അണിഞ്ഞു വേണം യാത്ര ആക്കാൻ എന്നവർ പറഞ്ഞു

മലയാളികളെ ഏറെ വേദനിപ്പിച്ച മരണം ആയിരുന്നു ശരണ്യയുടെത്, ക്യാൻസറിനെ പൊരുതി തോൽപിച്ച ശരണ്യ ഒടുവിൽ മരണത്തിന് കീഴടങ്ങുക ആയിരുന്നു, 2012ൽ, മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ…

മലയാളികളെ ഏറെ വേദനിപ്പിച്ച മരണം ആയിരുന്നു ശരണ്യയുടെത്, ക്യാൻസറിനെ പൊരുതി തോൽപിച്ച ശരണ്യ ഒടുവിൽ മരണത്തിന് കീഴടങ്ങുക ആയിരുന്നു, 2012ൽ, മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ട്യൂമർ എത്തുന്നത്. തെലുങ്കില്‍ സ്വാതി എന്ന സീരിയലിൽ അഭിനയിക്കുമ്പാഴാണ് കടുത്ത തലവേദന വരുന്നതും ഡോക്ടറെ കാണിച്ചതും. മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. 2012ൽ ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയുടെ നാളുകൾ. തുടർച്ചയായ ഓപ്പറേഷനുകളും റേഡിയേഷൻ പ്രക്രിയകളും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചു. രോഗത്തിൽ നിന്നും പതിയെ മോചിതയായി വരിക ആയിരുന്നു ശരണ്യ,

അതിനിടയിൽ ആണ് താരത്തിന് വീണ്ടും ട്യൂമർ വന്നത് അതിന്റെ ചികിത്സ നടക്കുന്ന സമയത്തായിരുന്നു താരത്തിന് കൊറോണ പിടിപെട്ടത്, ഒരുപാട് വേദനകളിൽ കൂടിയാണ് ശരണ്യ തന്റെ അവസാന നാളുകൾ കഴിച്ച് കൂട്ടിയത്, ഒടുവിൽ താരം മരണത്തിന് കീഴടങ്ങി, ഇപ്പോൾ ശരണ്യയുടെ മരണത്തിനെക്കുറിച്ചും താരത്തിന്റെ അമ്മയെക്കുറിച്ചും സീമ ജി നായർ പറഞ്ഞ വാക്കുകൾ ആണ് ഏവരുടെയും ഹൃദയത്തെ വേദനിപ്പിക്കുന്നത്. സീമയുടെ വാക്കുകൾ ഇങ്ങനെ, അവസാന ഘട്ടങ്ങളില്‍ ശരണ്യ അത്രയേറെ വേദന സഹിച്ചു. ഡോക്ടര്‍മാര്‍ ക്രിട്ടിക്കലാണെന്ന് പറഞ്ഞു. ഡോക്ടര്‍മാരുടെ വാക്കുകളിലും പ്രതീക്ഷയില്ലായിരുന്നു. പക്ഷേ അവള്‍ ഒരിക്കല്‍ തിരിച്ചു വന്നവളായതു കൊണ്ട് ഇക്കുറിയും പ്രതീക്ഷിച്ചു. പക്ഷേ എല്ലാം വെറുതെയായിഐസിയുവില്‍ ഞാനോടിയെത്തുമ്പോള്‍ എല്ലാം അവസാനിക്കുകയായിരുന്നു.

അവള്‍ ഞങ്ങളുടെ കണ്‍മുന്നില്‍ കൂടി വഴുതി പോയി. ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച ശരണ്യയുടെ അമ്മ ഗീതയായിരുന്നു. അവളെ കാണാനുള്ള ധൈര്യം പോലും ആ മനസിനില്ലായിരുന്നു. മരണം സംഭവിച്ച വിവരം അമ്മയെ അറിയിക്കാന്‍ വളരെ ബുദ്ധിമുട്ടി. എന്തു പറയണമെന്നറിയില്ല. അതായിരുന്നു അവസ്ഥ. പക്ഷേ മാധ്യമങ്ങളിലൂടെ അമ്മയ്ക്ക് അതറിയേണ്ടി വന്നു. പിന്നെ അവിടെ സംഭവിച്ചത് കണ്ണീര്‍ നിമിഷങ്ങളാണ്രാജകുമാരിയെ പോലെ ഒരുക്കി അവളെ യാത്രയാക്കണം. അവളെ ഇതണിയിക്കണം എന്നു പറഞ്ഞ് ഒരു ഗൗണ്‍ നഴ്‌സുമാര്‍ക്ക് നല്‍കി. ഒരുങ്ങാന്‍ ഏറെ ഇഷ്ടമുള്ളവളായിരുന്നു എന്റെ കുട്ടി  എന്നാണ് സീമ പറയുന്നത്