അതിർവരമ്പുകൾ ഇല്ലാതെ സ്നേഹിക്കാനാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത് സീമ ജി നായർ !!

കുടുംബ പ്രേഷകരുടെ ഇഷ്ട താരമാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും മറ്റും താരം ഇപ്പോഴും സജീവം തന്നെയാണ്. നടി ശരണ്യയുടെ അപ്രതീഷിതമായ വിയോഗം സീമ ജി നായർ എന്ന നടിയെ വ്യക്തിപരമായി തളർത്തിയിരുന്നു. ശരണ്യയുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് സീമ. അതിനാൽ തന്നെ ശരണ്യയുടെ മരണം സീമക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച സംഭാവനകളിൽ പ്രഥമ മദർതെരേസ പുരസ്‌കാരം സീമയെ തേടി എത്തിയത്.

സാമൂഹിക രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്നവർക്കാണ് ഈ അവാർഡ് ലഭിച്ചത്. ഇപ്പോൾ താരം വിഷു ദിനത്തോട് അനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം : അതിർ വരമ്പുകളേതുമില്ലാതെ മനുഷ്യർ ഒന്നാണ് എന്ന് വിളിച്ചു പറയുന്നതിനായുള്ളതാണ് ഓരോ ഉത്സവങ്ങളും ആഘോഷങ്ങളും.. ഒന്നിച്ചൊന്നായി ആഘോഷിക്കുമ്പോൾ മനസ്സുകൾ തമ്മിൽ ഒന്നാകുന്നു.. ബന്ധങ്ങൾ വേർതിരിവുകളില്ലാതെ കൂടുതൽ ദൃഡമാകുന്നു.. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ സ്നേഹിക്കാനാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത്.. എന്നാൽ മാത്രമേ എല്ലാവരേയും ഒന്നായി കാണാൻ നമുക്ക് പറ്റൂ..

അങ്ങനല്ലാത്തിടത്തോളം നമുക്ക് സമാധാനം കിട്ടില്ല.. എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസിക്കുന്നു, ഒപ്പം ഇന്ന് ദുഃഖ വെള്ളിയാഴ്ച കൂടി ആണ്.. ലോക രക്ഷകനായ യേശുവിനെ കുരിശിലേറ്റിയ ദിനം.. ഇന്നേക്ക് മൂന്നാം നാൾ യേശു ഉയർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷയോടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ദിനങ്ങൾ.. അതിരുകൾ ഇല്ലാത്ത വേർതിരിവുകൾ ഇല്ലാത്ത നന്മകൾക്കായി പ്രാർത്ഥനകൾ.

Rahul Kochu