പെട്ടെന്നുള്ള ഈ വിയോഗം ആ അമ്മ എങ്ങനെ താങ്ങും എനിക്കറിയില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

പെട്ടെന്നുള്ള ഈ വിയോഗം ആ അമ്മ എങ്ങനെ താങ്ങും എനിക്കറിയില്ല!

കഴിഞ്ഞ ദിവസം ആണ് നടൻ മണി മായമ്പിള്ളി അപ്രതീക്ഷിതമായി ഈ ലോകത്ത് നിന്നും പോയത്. താരത്തിന്റെ പെട്ടെന്നുള്ള വിയോഗം സീരിയൽ ലോകത്തിൽ വലിയ ഞെട്ടൽ തന്നെയാണ് ഉണ്ടാക്കിയത്. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായിരുന്ന താരം സിനിമയിലും തന്റെ സാനിദ്യം അറിയിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ദേവി മാഹാത്മ്യം, നിലവിളക്ക് തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷത്തിൽ തന്നെയാണ് താരം എത്തിയിരുന്നത്.  മണിയുടെ വിയോഗത്തിൽ വേദന അറിയിച്ച് സീരിയൽ താരങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ നടി സീമ ജി നായർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. തന്നെ ഇന്നലെ രാവിലെയും ഫോണിൽ ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചിരുന്നു എന്ന് സീമ പറയുന്നു. സീമയുടെ വാക്കുകൾ ഇങ്ങനെ,

പ്രിയ മണിച്ചേട്ടൻ (മണി മായമ്പിള്ളി) ഞങ്ങളെ വിട്ടു പോയി എന്ന വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല.. ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്മോർണിംഗ് മെസ്സേജ് അയച്ച ചേട്ടൻ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോൾ താങ്ങാൻ ആവുന്നില്ല.. മലയാള നാടക രംഗത്തെ പ്രശസ്ത കലാകാരൻ ആയിരുന്ന ചേട്ടനെ കഴിഞ്ഞ വെള്ളപൊക്കസമയത്താണ് അടുത്തറിഞ്ഞത്.. മനോജ്‌ നായർ മുഖേന.. അന്ന് തുടങ്ങിയ ബന്ധം.. ഒരു കൂടപ്പിറപ്പിനോടെന്ന പോലെ എന്നോട് കാണിച്ച സ്നേഹം.. ചേട്ടന്റ അമ്മക്ക് 75 വയസായി.. ഇന്നും ആ അമ്മയുടെ ഉണ്ണിക്കണ്ണൻ ആയിരുന്നു അദ്ദേഹം.. വളരെ അപൂർവമായാണ് ഇങ്ങനെ ഒരു അമ്മ മകൻ സ്നേഹം കണ്ടിട്ടുള്ളത്.. പെട്ടെന്നുള്ള ഈ വിയോഗം ആ അമ്മ എങ്ങനെ താങ്ങും എനിക്കറിയില്ല.. ഈ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്യും എന്റെ ദൈവമേ.

Trending

To Top