അനശ്വര നടി ശരണ്യ ഉപയോഗിച്ചിരുന്ന വസ്തുക്കൾ അർഹമായ കൈകളിലേക്കെത്തിക്കുവാനൊരുങ്ങി സീമ ജി നായർ 

മലയാളികൾ ഒന്നടങ്കം ഒരേ പോലെ  സ്നേഹിച്ച നടിയായിരുന്നു ശരണ്യ ശശി. സിനിമാ-സീരിയൽ വളരെ ഞെട്ടലോടെയാണ് ആ വിയോഗ വാർത്ത ശ്രവിച്ചത്. ശരണ്യ മരിക്കുന്നതിന് മുൻപ് തന്നെ കൂടെയുണ്ടായിരുന്നത് മലയാളത്തിന്റെ പ്രിയ താരം സീമ ജി…

Seema-G-Nair002

മലയാളികൾ ഒന്നടങ്കം ഒരേ പോലെ  സ്നേഹിച്ച നടിയായിരുന്നു ശരണ്യ ശശി. സിനിമാ-സീരിയൽ വളരെ ഞെട്ടലോടെയാണ് ആ വിയോഗ വാർത്ത ശ്രവിച്ചത്. ശരണ്യ മരിക്കുന്നതിന് മുൻപ് തന്നെ കൂടെയുണ്ടായിരുന്നത് മലയാളത്തിന്റെ പ്രിയ താരം സീമ ജി നായരായിരുന്നു. അത് കൊണ്ട് നിലവിൽ ഇപ്പോൾ താരം ഉപയോഗിച്ചിരുന്ന വസ്തുക്കൾ എല്ലാം തന്നെ പാലിയേറ്റീവ് കെയറിന് കൈമാറുന്ന എന്ന വാർത്ത പങ്ക് വെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകുയാണ് സീമ ജി നായർ. സീമ പങ്ക് വെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നത് എന്തെന്നാൽ വീല്‍ ചെയര്‍, ബെഡ്,ബാലൻസ് വന്ന മരുന്നുകൾ എന്നിവ  അതിന് അർഹരായവർക്ക് നൽകുമെന്നാണ്.

Seema G Nair3
Seema G Nair3

അതെ പോലെ ശരണ്യ മരിച്ച് 41ാം ദിനത്തിലെ ചടങ്ങുകൾക്ക് ശേഷമാണ്താരത്തിന്റെ അമ്മ അതെല്ലാം കൂടി സീമയെ ഏൽപ്പിച്ചത്.അവൾ ഉപയോഗിച്ച വാച്ചുകൾ ടോപ്പുകൾ ചുരിദാറുകൾ എന്നിവ തനിക്കാണ് തന്നെന്ന് സീമ വ്യക്തമാക്കുന്നു.അതെ അവൾ ഉപയോഗിച്ച ഒരു ടോപ്പ് ഈ കഴിഞ്ഞ ദിവസം ഇട്ടിരുന്നു.സാരികൾ തന്നെ ഒരു പാട് ഉണ്ടായിരുന്നു.അതെല്ലാം കൂടി മിക്ക സ്ഥാപങ്ങളിലേക്ക് കൊടുത്തിരുന്നു.അതിൽ തന്നെ ഒന്നോ രണ്ടോ സാരികൾ താൻ ഉടുക്കുമെന്ന് സീമ പറഞ്ഞിരുന്നു.ഒരു സുഹൃത്ത്  അവളുടെ ജന്മദിനത്തിൽ ഇടുവാൻ അയച്ചു കൊടുത്തിരുന്നു.പക്ഷെ അത് ഇടുവാൻ കഴിഞ്ഞില്ല.അതിൽ തന്നെ മറ്റുള്ള വസ്തുക്കൾ എല്ലാം തന്നെ പാലിയേറ്റീവിന് കൈമാറുമെന്ന് താരം വ്യക്തമാക്കി.

Seema G Nair1
Seema G Nair1

വളരെ പെട്ടെന്നുള്ള ശരണ്യയുടെ വിയോഗം മലയാളികളെ ഒരേ പോലെ സങ്കടത്തിലാഴ്ത്തിയിരുന്നു.വളരെ പ്രധാനമായും നടിയുടെ അമ്മയെയും എന്തിനും ഏതിനും കൂടെ തന്നെ സീമ ജി നായരെയുമാണ് ഈ വിയോഗം കൂടുതൽ തളർത്തിയത്.സീമ ജി നായര്‍ക്ക് ഈ നിമിഷവും ആ വലിയ വേർപാടിൽ നിന്നും മുക്തയാകുവാൻ കഴിഞ്ഞിട്ടില്ല.ശരണ്യയെ അതെ പോലെ സ്നേഹിച്ചിരുന്നു സീമ.അര്‍ബുദത്തെ വളരെ ശക്തമായി നേരിട്ട് കൊണ്ടായിരുന്നു ശരണ്യ മരണത്തിന് കീഴടങ്ങിയത്.അതെ പോലെ താരത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍തുടങ്ങുന്നത് 2012ലാണ്.ഈ അടുത്ത സമയത്ത് സീമ ജി നായർക്ക് പ്രഥമ മദര്‍ തെരേസ പുരസ്‌കാരം ലഭിച്ചിരുന്നു.കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ് സീമ ജി നായർക്ക് പുരസ്‌കാരം നൽകിയത്.ഈ പുരസ്‌കാരം എന്നത് 50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്.