അവനെ നന്നായി വളർത്തണം എന്ന വാശിയാണ് എന്നെ അതിനൊക്കെ പ്രേരിപ്പിച്ചത്!

സീമ ജി നായര്‍ മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ്. ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന താരം മിക്കപ്പോഴും യുവ നായകന്മാരുടെ ‘അമ്മ വേഷത്തിൽ ആണ് താരം ഇപ്പോൾ ബിഗ് സ്‌ക്രീനിൽ എത്തുന്നത്. സിനിമ…

Seema g nair life story

സീമ ജി നായര്‍ മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ്. ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന താരം മിക്കപ്പോഴും യുവ നായകന്മാരുടെ ‘അമ്മ വേഷത്തിൽ ആണ് താരം ഇപ്പോൾ ബിഗ് സ്‌ക്രീനിൽ എത്തുന്നത്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. വര്ഷങ്ങളായി തന്നെ സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ കുടുംബ ജീവിതം പ്രേക്ഷകർക്ക് അത്ര സുപരിചിതം അല്ല. ഇന്ന് തന്റെ മകനുവേണ്ടിയാണ് സീമ ജീവിക്കുന്നത് എന്ന് തന്നെ പറയാം. ഭർത്താവുമായി വേര്പിരിഞ്ഞതിനു ശേഷം മകനെ നല്ല നിലയിൽ എത്തിക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമേ സീമയ്ക്ക് ഉണ്ടായിരുന്നുള്ളു. ആ ഒരു വാശിയാണ് സ്വന്തം കാലിൽ നിന്ന് ജീവിതത്തെ നോക്കിക്കാണാൻ സീമയെ പ്രേരിപ്പിച്ച ഘടകം.

ഇന്ന് സീമ തന്റെ മകനെ പഠിപ്പിച്ച് എംബി എ കാരനാക്കി എന്ന് മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിയും സീമ പ്രവർത്തിക്കാൻ തുടങ്ങി. കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി സമൂഹത്തിന് വേണ്ടി നിരവധി നല്ല പ്രവർത്തനങ്ങൾ നടത്തിയ ഒരു വനിത കൂടിയാണ് സീമ ജി നായർ. നാടകത്തിൽ കൂടിയാണ് സീമ സിനിമയിലേക്കും പാരമ്പരയിലേക്കും എല്ലാം വന്നത്. വളരെയേറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് താരം ഇന്ന് കാണുന്ന നിലയിൽ എത്തുന്നത്. ക്യാൻസറുമായി പൊരുതിയ സൂര്യയ്ക്ക് സീമ നൽകിയ പിന്തുണയും പ്രോത്സാഹനവുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

താനും തന്റെ അമ്മയും എല്ലാം നാടക നടികൾ ആയിരുന്നു. പണ്ടൊക്കെ നാടകം കളിക്കാൻ അമ്പലങ്ങളിലെ ഉത്സവങ്ങൾക്കൊക്കെ പോകുമ്പോൾ നാടക നടികളെ കയറ്റാൻ സമീപത്തുള്ള വീട്ടുകാർ വിസമ്മതിച്ച അനുഭവങ്ങൾ വരെ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ഇവരെ ഞങ്ങളുടെ വീട്ടിൽ കയറ്റി ഇരുത്തില്ല എന്ന് വീട്ടുകാർ പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ടെന്നും അങ്ങനെ ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അനുഭവിച്ചതിനു ശേഷമാണ് സിനിമയിലേക്കും സീരിയലിലേക്കും എത്തുന്നതെന്നും സീമ പറഞ്ഞിട്ടുണ്ട്.