മരണത്തെ മുന്നിൽ കണ്ട ആ അരമണിക്കൂർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ പ്രചോദനമായത് സീമ ജി നായർ, അനുഭവം പങ്ക് വെച്ച് നിഷാ സാരംഗ്

ഈ നിമിഷവും തനിക്ക് ജീവൻ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരി സീമ ജി നായർ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നടി നിഷ സാരംഗ്‌. ഈ അടുത്ത സമയത്ത് ഏറ്റവും മികച്ച സാമൂഹിക ക്ഷേമ പ്രവര്‍ത്തനത്തിന് പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സീമ ജി നായർക്ക് ലഭിച്ചിരുന്നു.മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ശരണ്യ ലോകത്തോട് വിട പറഞ്ഞിട്ട് നാൽപ്പത്തിയൊന്ന് ദിവസം തികയുന്ന ദിവസമായിരുന്നു സീമയ്ക്ക് ഈ അംഗീകാരം ലഭിച്ചത്.ഈ നേട്ടത്തിന് ശേഷമായിരുന്നു നിഷാ സാരംഗ് മനസ്സ് തുറന്നത്.നീണ്ട ഒരു മാസത്തെ തുടർച്ചയായ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചു നാട്ടിലേക്ക് വരുകയിരുന്നു.അപ്പോൾ ആ സമയത്ത് നല്ല പനിയുണ്ടായിരുന്നു പറഞ്ഞു വരുമ്പോൾ അത് ചെറിയ പനിയൊന്നുമല്ല ഉണ്ടായിരുന്നത്.അവസാനം എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് സീരിയലില്‍ ഉള്ളവരാണ്.ആ സമയത്ത്  ഡോക്ടര്‍ അഡ്മിറ്റാവണം എന്നായിരുന്നു പറഞ്ഞിരുന്നത്.അതൊന്നും സാരമില്ല എന്നാണ് പ്രതികരിച്ചത്.

Nisha sarangh1

അത് കൊണ്ട് തന്നെ വലിയ പനിയല്ല ഒന്നുമില്ല  ഇഞ്ചക്ഷനെടുത്താ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്.അപ്പോൾ അങ്ങനെ പറയുവാൻ കാരണം വീട് പണി തന്നെയായിരുന്നു.ഹോസ്പിറ്റലിൽ കിടന്നാൽ വീടിന്റെ പണി അവതാളത്തിൽ ആകുമെന്ന് ആശങ്ക എനിക്കുണ്ടായിരുന്നു.അപ്പോൾ അധികം ക്ഷീണം കാണിക്കാതെ ഇരിക്കാനാണ് ഞാൻ കൂടുതൽ ശ്രമിച്ചത്.വലിയ ഉയരങ്ങൾ കീഴ്ടക്കിയാലും എത്ര ഒക്കെ പണം സമ്പാദിച്ചാലും അവിടെ എത്തുവാൻ പ്രചോദനമായ ചിലർ നമ്മുടെ ജീവിത്തൽ ഉണ്ടാകും.ദൈവം  നമ്മുക്ക് അവരോട് നന്ദി പറയേണ്ട ഒരു അവസരം ഉണ്ടാക്കി തരുമെന്നുള്ളത് തീർച്ചയായ കാര്യം തന്നെയാണ്.അതെ  പോലെ ഒരു സാഹചര്യം എനിക്കും ദൈവം തന്നു. ഇപ്പോഴാണ് അത് തുറന്ന് പറയാൻ അവസരം വന്നു ചേർന്നത്.തിരുവനന്തപുരത്ത് നിന്ന് ഒരുമാസത്തെ ഷൂട്ട് പൂർത്തിയാക്കി ഞാന്‍ എറണാകുളത്തേക്കാണ് വന്നിരുന്നത്.അപ്പോൾ ആ സമയത്ത് പനി വളരെ കൂടുതൽ ആയിരുന്നു.

Nisha sarangh2

ഞാന്‍ കരുതിയത് സാധാ പനിയാണെന്നായിരുന്നു. പക്ഷെ എന്നാൽ  ലൊക്കേഷനില്‍ വെച്ച്‌ ഇടയ്ക്കിടെ പനി കൂടുമായിരുന്നു. അത് ഒരുമാസത്തോളം തുടർന്ന് കൊണ്ടേയിരുന്നു. പനിയുണ്ടെന്ന്  വിചാരിച്ച് വിശ്രമിച്ചിരുന്നില്ല. അതിന് ശേഷം പിന്നീട് മൂന്ന് ദിവസത്തെ ബ്രെക്ക് കിട്ടി.അതെല്ലാം തന്നെ വക വെക്കാതെ ഞാൻ യാത്ര ചെയ്യാൻ തീരുമാനിച്ച്.യാത്ര ചെയ്തിരുന്നത് എസി കംപാര്‍ട്ട്‌മെന്റിലായിരുന്നു. അത് കൊണ്ട് തന്നെ ആ യാത്ര എനിക്ക് പനി കൂടാൻ കാരണമായി.മരുന്ന് കഴിച്ചുവെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ എത്തിയ ഒരു ഓർമ്മ നിലനിന്നിരുന്നു.പക്ഷെ എന്നാൽ ഇറങ്ങിയത് ഓർമ്മയില്ല അപ്പോൾ തന്നെ ബോധം നഷ്ട്ടപ്പെട്ടു.പനി കൂടിയപ്പോൾ ഒരിക്കലും താങ്ങാൻ കഴിയാത്ത അവസ്ഥയായി.ഈ സമയത്ത് എന്റെ സുഹൃത്ത് വിളിച്ചിരുന്നു.ഞാന്‍ പിന്നെ സഹായം ചോദിച്ചത് അവരോടാണ്.അപ്പോൾ കൈവശം ഒരുപാട് ലഗേജുകള്‍ ഉണ്ടായിരുന്നു.ഇതൊക്കെ കൊണ്ട് പോകാൻ ഒരു വാഹനം ഏര്‍പ്പാടാക്കി തരുമോ എന്നായിരുന്നു ചോദിച്ചത്. എന്നാൽ അവർ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതും.

Nisha sarangh4

അപ്പോൾ പനി 105 ഡിഗ്രിക്ക് മുകളിലായിരുന്നു.ടെസ്റ്റും നടത്തിയിരുന്നു.  ഈ കഴിഞ്ഞ ഒരു മാസവും മഞ്ഞപ്പിത്തവും ഡെങ്കിപനിയുമായിരുന്നുവെന്ന് അതിന് ശേഷമാണ് മനസ്സിലായത്.എന്റെ ജീവന്‍ പോലും അര മണിക്കൂറും കൂടി കഴിഞ്ഞിരുന്നെങ്കില്‍  ഉണ്ടാവുമായിരുന്നില്ല.ആ സമയത്ത് ഈ വിവരം  സീമ ചേച്ചി അറിഞ്ഞിരുന്നു. എങ്ങനെ അറിഞ്ഞുവെന്ന് ഇപ്പോഴും എനിക്കറിയില്ല ശരിക്കും സീമ ചേച്ചി അങ്ങനെ തന്നെയാണ്.ആരൊക്കെ എവിടെ തളർന്നാലും അവിടെയൊക്കെ ചേച്ചിയും ഉണ്ടാകും. അവിടെ വെച്ച് എന്റെ ബ്ലഡ് കൗണ്ട് വളരെ കുറഞ്ഞിരുന്നു. ഇരുപത്തിനാല് മണിക്കൂറും ഡ്രിപ്പ് ഇടണമായിരുന്നു. എല്ലാ ദിവസവും പതിനഞ്ചു  ഇഞ്ചക്ഷനൊക്കെയാണ് നൽകിയിരുന്നത്.അപ്പോൾ ആ സമയത്ത് സീമ ചേച്ചിയാണ് ഹോസ്പിറ്റലിൽ സഹായത്തിനുണ്ടായിരുന്നത്.ചേച്ചിയുടെ വീട്ടിൽ നിന്നും  പഴങ്ങളും ജ്യൂസും കൊണ്ടുവരുമായിരുന്നു അതെല്ലാം തന്നെ എന്നെ കൊണ്ട് കഴിപ്പിക്കുമായിരുന്നു.എന്നെന്നും സന്തോഷത്തോടെ ഇരിക്കാൻ ഒരു പാട് കാര്യങ്ങൾ ചേച്ചി പറയുമായിരുന്നു.

 

Vishnu