ഞാൻ മോഹൻലാലിൻറെ ഭാര്യ ആയിട്ടുണ്ട് എന്നാൽ ആ കാര്യം അദ്ദേഹത്തിന് പോലും അറിയില്ല !!

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു.…

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ ആർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സീമ. 1984 ല്‍ പാവം ക്രൂരന്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയിലെ പരിചയക്കാർ വഴിയാണ് സീമ അഭിനയിത്തിലേക്ക് എത്തുന്നത്.  പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു, എന്നാൽ  ശ്രദ്ധിക്കുന്ന വേഷങ്ങൾ ആയിരുന്നില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്ത് എന്ന ചിത്രത്തില്‍ സീമ ജി നായര്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. എന്നാല്‍ ആ ഭാര്യ ഞാനായിരുന്നു എന്ന് മോഹന്‍ലാലിന് പോലും അറിയില്ല,

അറിയുമായിരുന്നെങ്കില്‍ പിന്നീട് പല അവസരത്തില്‍ കണ്ടപ്പോഴും അദ്ദേഹം അതേ കുറിച്ച്‌ എന്തെങ്കിലും പറയുമായിരുന്നു എന്നാണ് ഇപ്പോള്‍ സീമ പറയുന്നത്.ചിത്രത്തിൽ ഇവർക്കൊപ്പം സുകുമാരി, തിലകന്‍, കെപിഎസി ലളിത, ഭരത് ഗോപി, ലിസി, ബഹദൂര്‍, ഭരത് ഗോപി, കുതിരവട്ടം പപ്പു, മാള അരവിന്ദ് തുടങ്ങിയ പ്രമുഖരെല്ലാം അഭിനയിച്ചിരുന്നു. അതിനു ശേഷം സീമ നിരവധി സിനിമയിൽ വേഷങ്ങൾ ചെയ്തു, എന്നാൽ ഒന്നും എടുത്ത് പറയുവാൻ പറ്റിയ വേഷങ്ങൾ അല്ല. സിനിമയേക്കാൾ താൻ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് സീരിയലിൽ ആണെന്ന് സീമ പറയുന്നു.