ഒരേ ഭാഗത്തു തന്നെ വീണ്ടും വീണ്ടും ശസ്ത്രക്രിയ നടത്തി ; കുടുംബത്തിന്റെ താങ്ങും തണലുമായവൾ !

കേരളക്കര ഒന്നടങ്കം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു അഭിനേത്രി ശരണ്യയുടെ മരണം. നീണ്ട നാളായി അർബുദരോഗത്തിനു ചികിത്സയിലായിരുന്നു ശരണ്യ. ൻപതോളം സർജറികൾ ഈ ചെറിയ പ്രായത്തിനുള്ളിൽ ശരണ്യയ്ക്ക് ചെയ്യേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ആ സർജറികൾക്കും കേരളക്കരയുടെ…

കേരളക്കര ഒന്നടങ്കം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു അഭിനേത്രി ശരണ്യയുടെ മരണം. നീണ്ട നാളായി അർബുദരോഗത്തിനു ചികിത്സയിലായിരുന്നു ശരണ്യ. ൻപതോളം സർജറികൾ ഈ ചെറിയ പ്രായത്തിനുള്ളിൽ ശരണ്യയ്ക്ക് ചെയ്യേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ആ സർജറികൾക്കും കേരളക്കരയുടെ പ്രാർത്ഥനകൾക്കും ഒന്നും ശരണ്യയെ മരണത്തിൽ നിന്നും രക്ഷപെടുത്താൻ സാധിച്ചില്ല. ശരണ്യയ്ക്കൊപ്പം തുടക്കം മുതൽ അവസാന നിമിഷം വരെയും ഉണ്ടായിരുന്ന വ്യക്തിയാണ് നടി സീമ ജി നായർ. ഇന്നിപ്പോൾ ശരണ്യയെ ആദ്യമായി കണ്ടതിനെ കുറിച്ചൊക്കെ മനസ്സ് തുറക്കുകയാണ് താരം.‘‘ആ സമയത്ത് ‘ആത്മ’യുടെ സജീവ പ്രവർത്തക ആയ ഞാൻ വലിയൊരു ടെഡി ബെയറുമായി ശരണ്യയെ കാണാൻ പോയി.കാര്യങ്ങൾ അറിഞ്ഞപ്പോൾ അവളാണ് ആ വീടിന്റെ നാഥയെന്നു മനസ്സിലായി. പിന്നെ, അവളെ എന്നും ചേർത്തുപിടിച്ചു. സർജറിക്കു ശേഷം ആറുമാസം കൂടുമ്പോൾ ഫോളോ അപ് സ്കാൻ ഉണ്ട്. ആദ്യത്തെ സ്കാനിൽ എല്ലാം ഓക്കെ. രണ്ടാമത്തെ സ്കാനിലാണ് ട്യൂമർ കണ്ടത്. അങ്ങനെ 2013ൽ വീണ്ടും സർജറി. പിറ്റേ വർഷം ഏതാണ്ട് അതേ സമയമായപ്പോൾ ഫിറ്റ്സ് വന്നു. പരിശോധിച്ചപ്പോഴാണ് വീണ്ടും കാൻസർ സാന്നിധ്യം കണ്ടെത്തിയത്. ഡോ. മാത്യു എബ്രഹാം ആണ് പിന്നീടുള്ള സർജറികൾ ചെയ്തത്. നടിയായതു കൊണ്ടു തന്നെ മുടി മുഴുവൻ കളയാതെയാണ് അദ്ദേഹം സർജറി ചെയ്തത്. രോഗം വരുന്നതു പതിവായതോടെ വിദഗ്ധഅഭിപ്രായം തേടി. അങ്ങനെയാണ് 2015ൽ മെറ്റാസ്റ്റാറ്റിക് കാർസിനോമ ആണ് അസുഖമെന്നു സ്ഥിരീകരിച്ചത്.ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു വരുന്ന കാൻസർ ആ ഭാഗത്തു വളരാതെ തലച്ചോറിൽ വളരുന്ന അവസ്ഥയാണിത്. ഫുൾ ബോഡി പെറ്റ് സ്കാനിൽ പ്രശ്നം തൈറോയ്ഡ് ഗ്രന്ഥിയിലാണെന്നു കണ്ടെത്തി. രണ്ടു ശസ്ത്രക്രിയകളിലൂടെ ഗ്രന്ഥി നീക്കം ചെയ്തു. ഇനി രോഗം വരില്ല എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങളെല്ലാം. പക്ഷേ, അടുത്ത വർഷം വീണ്ടും കാൻസർ സാന്നിധ്യം കണ്ടു.എല്ലാ തവണയും ഒരേ ഭാഗത്തു തന്നെ ശസ്ത്രക്രിയ നടത്തിയതോടെ തലയോട്ടിയിലെ മുറിവ് കൂട്ടിച്ചേർക്കാനായി മെഷ് പിടിപ്പിക്കേണ്ടി വന്നു. പതിനേഴും പതിനെട്ടും മാസത്തെ ഇടവേളയിലാണ് ആദ്യം രോഗം വന്നിരുന്നത്. എന്നാൽ 2018ലെ ശസ്ത്രക്രിയ കഴിഞ്ഞ് എട്ടു മാസത്തിനുള്ളിൽ വീണ്ടും രോഗം വന്നു.” ഒരു അഭിമുഖത്തിനിടയിൽ സീമ ജി നായർ പറഞ്ഞത് ഇങ്ങനെയായിരുന്നു.