വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം മകന് വേണ്ടി ജീവിച്ചു, പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരത്തിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

സീരിയലുകൾ മലയാളികൾക്ക് ശീലമില്ലാത്ത കാലത്തും പരിചിതമായ മുഖമായിരുന്നു നടി സീമാ ജി നായരുടേത്. തുടർച്ചയായി ഇത്രകാലം മലയാളികളുടെ സ്വീകരണമുറിയിൽ നിറഞ്ഞു നിന്ന മറ്റൊരു പേര് അപൂർവ്വാണ്. മകളായും ഭാര്യയായും നായികാ പ്രധാന്യമുള്ള കഥാപാത്രങ്ങളായും കേരളത്തിലെ…

സീരിയലുകൾ മലയാളികൾക്ക് ശീലമില്ലാത്ത കാലത്തും പരിചിതമായ മുഖമായിരുന്നു നടി സീമാ ജി നായരുടേത്. തുടർച്ചയായി ഇത്രകാലം മലയാളികളുടെ സ്വീകരണമുറിയിൽ നിറഞ്ഞു നിന്ന മറ്റൊരു പേര് അപൂർവ്വാണ്. മകളായും ഭാര്യയായും നായികാ പ്രധാന്യമുള്ള കഥാപാത്രങ്ങളായും കേരളത്തിലെ വീട്ടമ്മമാർ ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്നു താരത്തെ. പുതിയ കാലത്തും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തന്റെ കഥാപാത്രങ്ങളെ ശക്തമായി അടയാളപ്പെടുത്താൻ സീമയ്ക്ക് സാധിക്കുന്നുണ്ട്.

മിനി സ്‌ക്രീനിൽ നിന്നും മാറിനിൽക്കുന്നതിനെ കുറിച്ചും മാറ്റിനിർത്തിയതിനെ കുറിച്ചും വ്യക്തമാക്കുകയാണ് താരം. മലയാളികൾ നെഞ്ചേറ്റിയ വാനമ്പാടി എന്ന സീരിയലിലെ ഭദ്രയായിരുന്നു നടിയുടെ ഒടുവിലത്തെ കഥാപാത്രം. അതിനുശേഷം മിനി സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷയാവുകയായിരുന്നു, ഇതുവരെ താരം 140 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, തന്റെ സിനിമ ജീവിതം വളരെ നന്നായി മുന്നോട്ട് കൊണ്ടുപോയെങ്കിലും താരത്തിനിടെ ദാമ്പത്യ ജീവിതം അത്ര സുഖകരം ആയിരുന്നില്ല,

വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം താരം തന്റെ ജീവിതം മകന് വേണ്ടി ഉഴിഞ്ഞ് വെക്കുക ആയിരുന്നു, വളരെ വിഷമിപ്പിക്കുന്ന ഓർമ്മകൾ മാത്രമാണ് താരത്തിന് തന്റെ ദാമ്പത്യതിൽ നിന്നും ലഭിച്ചിട്ടുള്ളൂ, ഇപ്പോൾ തന്റെ മകന് വേണ്ടിയാണ് താൻ ജീവിക്കുന്നത്, അവനെ വലിയൊരു നിലയിൽ എത്തിക്കണം എന്ന് താരം നേരത്തെ പറഞ്ഞിരുന്നു, കുടുമ്പത്തിനു വേണ്ടി മാത്രമല്ല സീമ ജീവിക്കുന്നത്, സമൂഹത്തിനും തന്റേതായ രീതിയിൽ താരം സഹായങ്ങൾ ചെയ്യുന്നുണ്ട്.

താരം തന്റെ സീരിയലുകളെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ ഉള്ളവരെ സീരിയലുകാർക്കും സീരിയൽ താരങ്ങളെ സിനിമാകാർക്കും ഇഷ്ടമല്ല. താൻ ഒരുപാട് സിനിമാ സെറ്റിൽ കേട്ടിട്ടുണ്ട് ദിവസവും ഇവരുടെ മുഖം ടിവിയിൽ കണ്ട് കണ്ട് മടത്തു എന്ന് പറയുന്നത്. സിനിമയിലും കാണിച്ച് മടിപ്പിക്കനാണോ എന്ന് ഒരുപാട് പേരെ കുറിച്ച് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ എന്നെ സംബന്ധിച്ച് രണ്ടും ഒരുപോലെ കൊണ്ട് പോയിട്ടുള്ള വ്യക്തിയാണ്. എന്നാൽ എനിക്ക് സിനിമ രംഗത്ത് നിന്നും സീരിയലിൽ നിന്നും മാറ്റി നിർത്തിയതായി തോന്നിയിട്ടില്ല. കാരണം എനിക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ട്.