സീമ ജി നായർ യൂട്യൂബ് ചാനൽ നിർത്തുന്നു…കാരണം ഇതാണ് !!

കുടുംബ പ്രേഷകരുടെ ഇഷ്ട താരമാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും മറ്റും താരം ഇപ്പോഴും സജീവം തന്നെയാണ്. നടി ശരണ്യയുടെ അപ്രതീഷിതമായ വിയോഗം സീമ ജി നായർ എന്ന നടിയെ വ്യക്തിപരമായി തളർത്തിയിരുന്നു.…

കുടുംബ പ്രേഷകരുടെ ഇഷ്ട താരമാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും മറ്റും താരം ഇപ്പോഴും സജീവം തന്നെയാണ്. നടി ശരണ്യയുടെ അപ്രതീഷിതമായ വിയോഗം സീമ ജി നായർ എന്ന നടിയെ വ്യക്തിപരമായി തളർത്തിയിരുന്നു. ശരണ്യയുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് സീമ. അതിനാൽ തന്നെ ശരണ്യയുടെ മരണം സീമക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച സംഭാവനകളിൽ പ്രഥമ മദർതെരേസ പുരസ്‌കാരം സീമയെ തേടി എത്തിയത്.

സാമൂഹിക രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്നവർക്കാണ് ഈ അവാർഡ് ലഭിക്കുന്നത്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ താരം യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങൾ എല്ലാം പങ്ക് വെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത് സീമയുടെ മകൻ ആരോമൽ പങ്ക് വെച്ച ഒരു വീഡിയോ ആണ്. യൂട്യൂബ് നിർത്തുന്നതായി ‘അമ്മ പറഞ്ഞതായിട്ടാണ് വീഡിയോയിൽ ആരോമൽ പറയുന്നത്. പതിനഞ്ച് ദിവസത്തോളം ആയി ‘അമ്മ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ട്. ഷൂട്ടിംഗ് സെറ്റിലെല്ലാം ആണ് ‘അമ്മ അതാണ് വിഡിയോയിൽ കാണാത്തതും. കൂടാതെ യൂട്യൂബ് ചാനൽ നിർത്തിയാലോ എന്നൊരു പ്ലാനും ഇപ്പോൾ ഉണ്ട്.

‘അമ്മ ഇടുന്ന വീഡിയോ വിചാരിക്കുന്ന അത്ര റീച്ച് വരുന്നില്ല. ചാനലിൽ ഉള്ള പ്രക്ഷകർക്ക് ഏത് തരാം വീഡിയോ ആണ് വേണ്ടതെന്നും മനസിലാകുന്നില്ല. പല വിഡിയോയ്ക്കും കാഴ്ചക്കാർ കുറവാണ്. ഇങ്ങനെ ആണേൽ എന്തിനാണിത് നമുക്ക് ഇത് നിർത്താം എന്നാണ് ‘അമ്മ പറയുന്നത്. എന്നുംആരോമൽ കൂട്ടിച്ചേർത്തു.