കോമഡി പരിപാടികളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞു സീമ വിനീത്!

seema vineeth about comedy programme
seema vineeth about comedy programme

സ്വന്തമായ പ്രയത്‌നത്തിൽ കൂടിയും കഠിനാധ്വാനത്തിൽ കൂടിയും ജീവിതം നേടിയെടുത്ത ട്രാൻസ് കമ്മ്യൂണിറ്റിയിൽ പെട്ട ഒരു യുവതിയാണ് സീമ വിനീത്. ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്‌തിയാർജ്ജിച്ച സീമ ഇന്ന് മറ്റുള്ളവർക്ക് അസൂയ തോന്നും വിധം ഉയരങ്ങളിൽ എത്തി നിൽക്കുകയാണ്.  എന്റെ മാതാപിതാക്കൾ എനിക്കിട്ട പേരാണ് വിനീത് എന്നും എന്നിലെ സത്വത്തെ ഞാൻ തിരിച്ചറിഞ്ഞപ്പോൾ ഞാൻ തന്നെയാണ് സീമ എന്ന എന്റെ പേരിനൊപ്പം വിനീത് എന്ന് കൂടി ചേർത്തത് എന്നും സീമ പറഞ്ഞു. വിനീത് ആരാണെന്നു ഒരുപാട് പേര് സംശയം ചോദിച്ചിരുന്നു. മാതാപിതാക്കളെ ഞാൻ അത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഞാൻ അവരിട്ട പേര് എന്റെ പേരിനൊപ്പം ചേർത്തത് എന്നും സീമ ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ കോമഡി പരിപാടികളിൽ നിന്ന് തനിക് ഉണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറയുകയാണ് സീമ.

seema vineeth fb post
seema vineeth fb post

കോമഡി പരിപാടികളിൽ നിന്നും വളരെ മോശം തരത്തിലെ പെരുമാറ്റങ്ങൾ ആണ് തനിക്ക് നേരെ ഉണ്ടായിട്ടുള്ളത് എന്ന് പറയുകയാണ് താരം. പരുപാടിയിൽ വെച്ച് നമ്മൾ അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നടക്കുമ്പോൾ ചിലർ വളരെ മോശമായ രീതിയിൽ ആണ് നമ്മളെ കമെന്റ് അടിക്കുന്നത്. സാധനം കൊള്ളാവല്ലോ, തരുമോ എന്നൊക്കെ അവർ നേരിട്ട് തന്നെ ചോദിക്കും. അതിനോടൊക്കെ പ്രതികരിക്കാതെ നമ്മൾ അവിടെ നിന്നും മാറി കഴിയുമ്പോൾ മറ്റുള്ളവരോട് വളരെ മോശമായ രീതിയിൽ ആയിരിക്കും അവർ നമ്മളെ പറ്റി സംസാരിക്കുന്നത്. ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത സമയങ്ങൾ ആണ് എനിയ്ക്ക് അത്. അത് കൊണ്ട് തന്നെ ആരെങ്കിലും ഒക്കെ കോമഡി പരിപാടികൾ ചെയ്തിട്ടില്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്ന മറുപടിയാണ് ഞാൻ പറയുന്നത് എന്നും സീമ പറഞ്ഞു.

കൂടാതെ എപ്പോഴെങ്കിലും താൻ ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ താൻ മുൻ‌തൂക്കം കൊടുക്കുന്നത് അയാൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയുമോ ഞാനുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ കഴിയുമോ എന്നാണ്. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള കാര്യം ആണെന്നും പരസ്പ്പരം മനസ്സിലാക്കാൻ കഴിയുമോ എന്നാണ് എനിക്ക് പ്രധാനം എന്നും സീമ പറഞ്ഞു.

 

 

 

 

 

 

 

 

 

 

Previous articleവിവാഹശേഷം ആദ്യ യാത്ര അങ്ങോട്ടേയ്ക്ക്!
Next articleദിലീപിനെയും കാവ്യയെയും ഇഷ്ടപ്പെടുന്നവർ ഇപ്പോഴുമുണ്ട്!