സീമയും ഞാൻ തന്നെ വിനീതും ഞാൻ തന്നെ, ആദ്യമായി മനസ്സ് തുറന്ന് സീമ വിനീത്!

സ്വന്തമായ പ്രയത്‌നത്തിൽ കൂടിയും കഠിനാധ്വാനത്തിൽ കൂടിയും ജീവിതം നേടിയെടുത്ത ട്രാൻസ് കമ്മ്യൂണിറ്റിയിൽ പെട്ട ഒരു യുവതിയാണ് സീമ വിനീത്. ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്‌തിയാർജ്ജിച്ച സീമ നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലെ കാര്യങ്ങൾ ആണ് ശ്രദ്ധ നെടുന്നത്. ആരാണ് ഈ വിനീത് എന്ന ചോദ്യം ചോതിച്ചായിരുന്നു അവതാരകൻ തുടങ്ങിയത്. വിനീത് ഞാൻ തന്നെയാണ്, എന്റെ മാതാപിതാക്കൾ എനിക്കിട്ട പേരാണ് വിനീത് എന്നും എന്നിലെ സത്വത്തെ ഞാൻ തിരിച്ചറിഞ്ഞപ്പോൾ ഞാൻ തന്നെയാണ് സീമ എന്ന എന്റെ പേരിനൊപ്പം വിനീത് എന്ന് കൂടി ചേർത്തത് എന്നും സീമ പറഞ്ഞു. വിനീത് ആരാണെന്നു ഒരുപാട് പേര് സംശയം ചോദിച്ചിരുന്നു. മാതാപിതാക്കളെ ഞാൻ അത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഞാൻ അവരിട്ട പേര് എന്റെ പേരിനൊപ്പം ചേർത്തത് എന്നും സീമ പറയുന്നു.

seema vineeth fb post
seema vineeth fb post

ഞാൻ ഇത് വരെ പിന്നിട്ട വഴികൾ ഓർക്കുമ്പോൾ തന്നെ എനിക്ക് ഇനിയുള്ള യാത്രകൾക്ക് പ്രചോദനമാണ്. ഒരുപാട് കടമ്പകൾ കഴിഞ്ഞാണ് ഞാൻ ഇവിടെ വരെ എത്തിയത്. ആ എനിക്ക് ഇനി അങ്ങോട്ടുള്ള യാത്രകൾ വളരെ എളുപ്പം ആണ് എന്ന് തന്നെയാണ് വിശ്വാസം. നാലോളം ശാസ്ത്രക്രീയകൾ കഴിഞ്ഞാണ് ഞാൻ ഇപ്പോൾ ഇങ്ങനെ നിൽക്കുന്നത്. ഇനിയും ഉണ്ട് മാറ്റേണ്ടതായ ഒരുപാട് കാര്യങ്ങൾ. മെയിലിൽ നിന്നും ഫെമെയിലിലേക്ക് മാറിയ ഒരാൾ ആണ് ഞാൻ. അങ്ങനെ ഉള്ള മാറ്റം വളരെ പ്രയാസം ഏറിയതാണ്. എല്ലാവര്ക്കും ഈ ട്രാൻസ് എന്ന് കേൾക്കുമ്പോൾ ഈ സെക്സ് വർക്കേഴ്സിനെയാണ് ഓർമ്മ വരിക.

ഒരുപാട് വിദ്യാഭ്യാസം ഉള്ള ആൾ ഒന്നുമല്ല ഞാൻ. എങ്കിലും എനിക്ക് വളർന്നു വരേണ്ട സ്പേസ് ഞാൻ തന്നെ ക്രിയേറ്റ് ചെയ്യുകയായിരുന്നു. എനിക്കും പ്രണയം ഉണ്ടായിട്ടുണ്ട്. കുറച്ചു നാളുകൾ ഒന്നും അല്ലായിരുന്നു അത്. എട്ട് വർഷത്തോളം നീണ്ടു നിന്ന പ്രണയം ആയിരുന്നു. എന്നാൽ അവസാനം ആണ് അദ്ദേഹം പറയുന്നത്, അദ്ദേഹം വിവാഹിതൻ ആണെന്നും കുട്ടികൾ ഉണ്ടെന്നുമൊക്കെ. അത് എനിക്ക് വലിയ ഷോക്ക് ആയിരുന്നു.

 

 

 

 

 

 

 

 

Previous articleചീരു പോയി കഴിഞ്ഞതിനു ശേഷവും ഞാൻ അദ്ദേഹത്തെ എന്നും കാണും!
Next articleആ പേടികൊണ്ടാണ് വിവാഹം കഴിക്കാൻ താമസിക്കുന്നത് എന്ന് സുബി!